Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫ് പ്രവേശനം മോഹിച്ച് ഐഎന്‍എല്‍

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെപ്പില്‍ യുഡിഎഫിന് അനുകുലമായുണ്ടായ തരംഗം യുഡിഎഫ് പ്രവേശന സാധ്യത കൂട്ടുമെന്ന് ഐഎന്‍എല്ലിന് പ്രതീക്ഷ. തിരഞ്ഞെടുപ്പ് വിജയത്തിനായി തങ്ങള്‍ നല്‍കിയ സംഭാവന ചൂണ്ടിക്കാട്ടി മുന്നണിയിലെടുക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കാനാണ് ഐഎന്‍എല്‍ നേതൃത്വത്തിന്റെ തീരുമാനം.

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ചേരുന്ന യുഡിഎഫ് ഉന്നതാധികാര യോഗത്തില്‍ തങ്ങളുടെ പങ്കും പരാമര്‍ശിക്കപ്പെടുമെന്ന വിശ്വാസത്തിലാണ് ഐഎന്‍എല്‍.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം യുഡിഎഫ് ജനതാദളിനോടു സ്വീകരിച്ചതിനു സമാനമായ നിലപാടാണ് ഐഎന്‍എല്‍ പ്രതീക്ഷിക്കുന്നത്. യുഡിഎഫിന്റെ വിജയത്തിനു കാര്യമായ സഹായം ചെയ്ത ദളിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തിയത് വളരെ വേഗത്തിലാണ്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഐഎന്‍എല്ലിന് രണ്ട് ജില്ലാ പഞ്ചായത്തുകളില്‍ വിജയിക്കാനായിട്ടുണ്ട്. മലപ്പുറത്തും കാസര്‍കോട്ടും ഓരോ സീറ്റുകളിലാണു വിജയം വരിച്ചത്.

ഇടതുമുന്നണിക്കു ഭൂരിപക്ഷം ലഭിച്ച കാസര്‍ഗോട്ട് യുഡിഎഫിനു ലഭിച്ച ആറു സീറ്റുകളില്‍ ഒന്ന് ഐഎന്‍എല്ലിന്റേതാണ്. സോഷ്യലിസ്റ്റ് ജനതാദളിന് ഐഎന്‍എല്ലിനെക്കാള്‍ ഒരു സീറ്റ് മാത്രമാണു കൂടുതല്‍ ലഭിച്ചത്. മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ യുഡിഎഫിന്റെ വിജയത്തില്‍ തങ്ങളുടെ പങ്ക് ചെറുതല്ലെന്നും ഐഎന്‍എല്‍ അവകാശപ്പെടുന്നുണ്ട്.

എന്നാല്‍ ഐഎന്‍എലിനെ മുന്നണിയില്‍ എടുക്കുന്ന കാര്യത്തില്‍ മുസ്‌ലിം ലീഗിന്റെ നിലപാട് നിര്‍ണായകമാകും. ദളിനെ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ മറ്റൊരു പാര്‍ട്ടിയുടെയും അനുമതി തേടേണ്ട കാര്യമില്ലായിരുന്നു. എന്നാല്‍ ഐഎന്‍എല്ലിന്റെയും ലീഗിന്റെയും അടിത്തറ ഒരേ സമുദായമായതിനാല്‍ ലീഗിന്റെ നിലപാടു പ്രധാനമാണ്.

ലീഗ് മുന്‍കയ്യെടുത്താണ് ഐഎന്‍എല്ലിനെ ഇടതുമുന്നണിയുമായുള്ള സഖ്യത്തില്‍ നിന്നു വേര്‍പെടുത്തിയത്. അത് ലീഗില്‍ ഐഎന്‍എല്ലിനെ ലയിപ്പിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു. എന്നാല്‍ അതിനോട് ഐഎന്‍എല്ലിലെ ഒരു വിഭാഗം യോജിക്കാതെവന്നപ്പോഴാണ് സ്വന്തം നിലയില്‍ മല്‍സരിക്കാന്‍ നിര്‍ദേശിച്ചതും സീറ്റുകള്‍ നല്‍കിയതും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+