ലോട്ടറി: വിഎസിന് ഐസകിന്റെ വിമര്‍ശനം

തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നപ്പോഴായിരുന്നു ഐസക് വിഎസിനെതിരെ തിരിഞ്ഞത്.
ധനവകുപ്പിനെ പ്രതിക്കൂട്ടിലാക്കാന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ശ്രമിക്കുകയാണെന്നായിരുന്നു തോമസ് ഐസക്കിന്റെ വിമര്‍ശനം.
അന്യസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ആലോചിക്കുന്നതിന് ചേര്‍ന്ന ഉന്നതതല യോഗത്തിലെ ധാരണകള്‍ ചില ബാഹ്യശക്തികളുടെ പ്രേരണയ്ക്ക് വഴങ്ങി വി. എസ്. അട്ടിമറിച്ചുവെന്നും ധനമന്ത്രി വിമര്‍ശനം ഉന്നയിച്ചതായാണ് സൂചന.
തിരഞ്ഞെടുപ്പ് പ്രചാരണം മൂര്‍ദ്ധന്യത്തില്‍ നില്‍ക്കേ വി.എസ് എടുത്ത നിലപാടുകള്‍ മുന്നണിയേയും പാര്‍ട്ടിയേയും പ്രതിരോധത്തിലാക്കിയെന്നും സെക്രട്ടേറിയറ്റില്‍ വിമര്‍ശനം ഉയര്‍ന്നു.
ഏതാനും സെക്രട്ടേറിയറ്റ് അംഗങ്ങളും ധനമന്ത്രിയെ പിന്തുണച്ചു. എന്നാല്‍ വിമര്‍ശനങ്ങളോട് വി.എസ് പ്രതികരിച്ചതായി സൂചനയില്ല.












Click it and Unblock the Notifications