ലോട്ടറികേസ്: നാഗേശ്വര്‍ റാവുവിനെ മാറ്റി
തിരുവനന്തപുരം: ലോട്ടറി കേസില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ നാഗേശ്വര്‍ റാവുവിനെ മാറ്റി. മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്.
സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ നഗേശ്വര്‍ റാവുവാണ് കേസ് ഇതുവരെ വാദിച്ചിരുന്നത്. ലോട്ടറി കേസില്‍ നിധീഷ് ഗുപ്തയായിരിക്കും സംസ്ഥാന സര്‍ക്കാരിന്റെ പുതിയ അഭിഭാഷകന്‍. ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റീസ് ജെ.എല്‍ ഗുപ്തയുടെ മകനാണ് നിധീഷ് ഗുപ്ത.
അതിനിടെ, ലോട്ടറി കേസിലെ അഭിഭാഷകനെ ഇനി മുതല്‍ മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് കുറിപ്പെഴുതിയതായി റിപ്പോര്‍ട്ടുകളുണ്ട്.
വി.എസ് തന്റെ വകുപ്പില്‍ അന്യായമായി കൈകടത്തുകയാണെന്നും തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ചതായി സൂചനകളുണ്ട്.












Click it and Unblock the Notifications