Get Updates
Get notified of breaking news, exclusive insights, and must-see stories!

വെറും പ്രവര്‍ത്തകനാകാന്‍ ആഗ്രഹം: മുരളി

K Muraleedharan
കോഴിക്കോട്: കോണ്‍ഗ്രസില്‍ സാധാരണപ്രവര്‍ത്തകനായി തുടരാനാണ് ആഗ്രഹമെന്ന് കെ മുരളീധരന്‍. കോണ്‍ഗ്രസിലേക്കുള്ള മുരളീധന്റെ മടങ്ങിവരവില്‍ എതിര്‍പ്പില്ലെന്ന കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസില്‍ തിരിച്ചെത്തിയാലും സ്ഥാനമാനങ്ങള്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരു സാധാരണപ്രവര്‍ത്തകന്‍ ആകാനാണ് എനിക്കാഗ്രഹം. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ എന്റെയും എന്റെ അനുയായികളുടെയും പ്രവര്‍ത്തനങ്ങള്‍ അംഗീകരിച്ചതില്‍ സന്തോഷമുണ്ട്-മുരളി പറഞ്ഞു.

ഇതിനിടെ കോണ്‍ഗ്രസിലേക്കുള്ള പുനപ്രവേശന കാര്യത്തില്‍ കെപിസിസി തീരുമാനടുക്കുമെന്നാണ് പ്രതീക്ഷയെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ പറഞ്ഞു.

ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈക്കമാന്‍ഡ് ആണ് മുരളിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം സ്വീകരിക്കേണ്ടതെന്നും മുരളിയെ ഏറെക്കാലം ഒഴിവാക്കി നിര്‍ത്തണമെന്ന അഭിപ്രായം തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+