പോള്‍ വധം: സിബിഐ കൂടുതല്‍ സമയം തേടി

രണ്ട് മാസത്തെ സാവകാശമാണ് സിബിഐ ആവശ്യപ്പെട്ടിട്ടുള്ളത്. കുറ്റപത്രം സമര്‍പ്പിക്കാനുള്ള അവസാനതിയതി ഒക്ടോബര്‍ 31ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് സിബിഐ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുന്നത്. കോടതി ഈ അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.
ഫോറന്‍സിക് ലാബില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ലഭിക്കാന്‍ കാലതാമസംനേരിടുന്നതിനാലാണ് കൂടുതല്‍ സമയം ആവശ്യമായതെന്ന് അപേക്ഷയില്‍ സിബിഐ വ്യക്തമാക്കിയിട്ടുണ്ട്.
എട്ടുമാസമായി കേസ് സിബിഐ ഏറ്റെടുത്തിട്ട്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആദ്യം ആറുമാസമാണ് അനുവദിച്ചിരുന്നത്. സിബിഐയുടെ അപേക്ഷയെ തുടര്‍ന്ന് രണ്ടുമാസംകൂടി കാലാവധി നീട്ടിക്കൊടുക്കുകയായിരുന്നു.












Click it and Unblock the Notifications