ഇറ്റലിയുടെ പ്രധാനമന്ത്രി പീഡിപ്പിച്ചുവെന്ന് മോഡല്‍

74കാരനായ ബെര്‍ലൂസ്‌കോണി അദ്ദേഹത്തിന്റെ വസതിയില്‍വച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് റൂബിയെന്ന് പരിചയപ്പെടുത്തിയ മോഡല്‍ ആരോപിക്കുന്നത്. മാത്രമല്ല പീഡനം കഴിഞ്ഞപ്പോള്‍ തനിക്ക് പണം വാഗ്ദാനം ചെയ്തുവെന്നും മോഡല്‍ പറയുന്നു.
സംഭവം നടക്കുന്ന സമയത്ത് തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും റൂബിയെ ഉദ്ധരിച്ച് ടെലിഗ്രാഫ് പത്രം റിപ്പോര്‍ട്ടു ചെയ്തു. താന്‍ ഫാഷന്‍ മോഡലിംഗ് രംഗത്തേയ്ക്കു കടക്കും മുമ്പാണ് സംഭവം നടക്കുന്നതെന്നും റൂബി പറഞ്ഞു.
ഇതിനിടെ നേപ്പിള്‍സില്‍ വച്ചു നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇതുസംബന്ധിച്ച ചോദ്യങ്ങളോടു പ്രതികരിക്കാന്‍ ബെര്‍ലൂസ്‌കോണി തയാറായില്ല.
2009 മെയിലാണ് ഏറ്റവുമൊടുവില്‍ അദ്ദേഹത്തിനെതിരെ ലൈംഗിക ആരോപണമുണ്ടായത്. ഇതേത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യ വിവാഹബന്ധം വേര്‍പെടുത്താന്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
ബെര്‍ലൂസ്‌കോണിയുടെ വനിതാ അസിസ്റ്റന്റ് പട്രീഷ്യ ഡി അസാരിയോ താന്‍ ബെര്‍ലുസ്‌കോണിയോടൊപ്പം കിടക്ക പങ്കിട്ടുവെന്ന് വെളിപ്പെടുത്തിയത് ഇറ്റലിയില്‍ വന്‍ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.












Click it and Unblock the Notifications