സെക്‌സിലേര്‍പ്പെടുന്നതിനിടെ 12കാരി വീണുമരിച്ചു
ക്വാലാലംപൂര്‍: കൗമാരക്കാരായ മൂന്ന് ആണ്‍കുട്ടികളുമായി സെക്‌സിലേര്‍പ്പെടുന്നതിനിടെ 12കാരി കെട്ടിടത്തിന് മുകളില്‍ നിന്നും വീണുമരിച്ചു. സമീപവാസികളുടെ കണ്ണില്‍പ്പെടാതിരിയ്ക്കാനുള്ള ശ്രമത്തിനിടെയാണ് പെണ്‍കുട്ടി അപകടത്തില്‍പ്പെട്ടത്. മലേഷ്യയിലെ ക്വാലാലംപൂരിലാണ് സംഭവം.
ആറുനില കെട്ടിടത്തിന്റെ ടെറസിലേക്ക് പെണ്‍കുട്ടിയും മറ്റു മൂന്ന് ആണ്‍കുട്ടികളും കയറിപ്പോകുന്നത് ചിലര്‍ കണ്ടിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും ഇവരെ കാണാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ തൊട്ടടുത്തുള്ള കെട്ടിടത്തിലെ താമസക്കാര്‍ മുകളിലെത്തി നോക്കിയപ്പോള്‍ പെണ്‍കുട്ടിയും ആണ്‍കുട്ടികളും സെക്‌സിലേര്‍പ്പെടുന്നതാണ് കണ്ടതത്രേ.
ഇവരെ കണ്ട പെണ്‍കുട്ടിയും കൂട്ടുകാരും രക്ഷപ്പെടാന്‍ ശ്രമിച്ചു. ചുമരിലൂടെ താഴെ ഇറങ്ങാനുള്ള ശ്രമത്തിനിടെയാണ് പെണ്‍കുട്ടി താഴെ വീണത്.സംഭവത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ കെട്ടിടത്തിനുമുകളില്‍ നിന്ന് ഗര്‍ഭനിരോധന ഉറകളും അടിവസ്ത്രങ്ങളും കണ്ടെത്തി. പെണ്‍കുട്ടിയോടൊപ്പമുണ്ടായിരുന്നവരില്‍ ഒരു ആണ്‍കുട്ടിയെ തിരിച്ചറിഞ്ഞു. മറ്റു രണ്ടുപേരെ കണ്ടുപിടിക്കാനുള്ള ശ്രമം തുടരുകയാണ്.












Click it and Unblock the Notifications