കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയയ്ക്ക് രാജി കത്ത് നല്‍കിയെന്ന് ചവാന്‍

  • By Ajith Babu
Google Oneindia Malayalam News

Ashok Chavan
മുംബൈ: സോണിയാ ഗാന്ധിയ്ക്ക് താന്‍ രാജി കത്ത് നല്‍കിയതായി മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ പറഞ്ഞു. സോണിയ ഗാന്ധിയാണ് മറ്റ് കാര്യങ്ങള്‍ തീരുമാനിയ്ക്കേണ്ടത്.

മുഖ്യമന്ത്രിസ്ഥാനം ഒഴിയാനായി അശോക് ചാവന്‍ രാജി കത്ത് നല്‍കേണ്ടത് സംസ്ഥാന ഗവര്‍ണര്‍ക്കാണ്. സോണിയ നിര്‍ദ്ദേശിച്ചാല്‍ ഉടന്‍ അശോക് ചവാന്‍ ഗവര്‍ണറെ കണ്ട് രാജി നല്‍കും. ചവാന്റെ സ്ഥാനം പോകുമെന്ന കാര്യം ഏകദേശം ഉറപ്പായിട്ടുണ്ട്.

മന്തി ചവാനോട് രാജി ആവശ്യപ്പെട്ടേക്കും

ദില്ലി: മുബൈയിലെ പശ്ചിമ മേഖലാ നാവിക ആസ്ഥാനത്തിനു സമീപം വന്‍കെട്ടിട സമുച്ചയം നിര്‍മിച്ചതില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണം നേരിടുന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ കണ്ടു. തന്റെ ഭാഗം വിശദീകരിയ്ക്കാനാണ് ചവാന്‍ ദില്ലിയിലെത്തി സോണിയയെ കണ്ടത്.

പ്രതിരോധ മന്ത്രി എകെ ആന്റണിയും അഹമ്മദ് പട്ടേലും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഭാര്യ അമിതയും ചവാനെ അനുഗമിച്ചിരുന്നു. രാവിലെ സോണിയ മന്ത്രി ജയറാം രമേഷ്, അഹമ്മദ് പട്ടേല്‍, ജനാര്‍ദ്ദന്‍ ദ്വിവേദി, മന്ത്രി പ്രിഥ്വിരാജ് ചൗഹാന്‍ എന്നിവരുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നു.

ചവാന്റെ പേരിലുയര്‍ന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഒന്നാകെ പ്രതിക്കൂട്ടിലായ അവസ്ഥയാണ് ഇപ്പോള്‍. അതുകൊണ്ട് തന്നെ സംഭവത്തെ ഹൈക്കമാന്‍ഡ് ഗൗരവമായാണ് കാണുന്നതും.

സുരക്ഷാ ഭീഷണി ഉയര്‍ത്തിയിട്ടുള്ള സൗധ നിര്‍മാണത്തിനു പിന്നില്‍ വന്‍ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നുള്ള ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാവികസേനയുടെ ഭൂമിയില്‍ സൗധ നിര്‍മാണത്തിനു അനുമതി ലഭിച്ചതില്‍ ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥ പ്രമുഖര്‍ക്കും പങ്കുണ്ടെന്നാണ് ആരോപണം.

കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് വേണ്ടി ഫഌറ്റുകള്‍ നിര്‍മിക്കാന്‍ നീക്കിവെച്ച സ്ഥലം വന്‍കിട കെട്ടിട സമുച്ചയമാക്കി മാറ്റാനായി ഉപയോഗപ്പെടുത്തുകയായിരുന്നു. കെട്ടിട സൗധം നിര്‍മിക്കാന്‍ ഹൗസിങ് സൊസൈറ്റി 16 കോടിക്കാണ് സ്ഥലം വാങ്ങിച്ചത്. 2004 ല്‍ 1000 ചതുരശ്രഅടി ഫഌറ്റിനുള്ള വില ഇവിടെ 80 ലക്ഷം രൂപയായിരുന്നു.

ചവാന്റെ ഭാര്യാ മാതാവ് ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ക്കും, കാര്‍ഗില്‍ യുദ്ധവുമായി യാതൊരു ബന്ധമില്ലാത്ത ചവാന്റെ പരിചയക്കാര്‍ക്കും ഫ്‌ളാറ്റുകള്‍ നല്‍കിയെന്നാണ് ആരോപണം.2002ല്‍ ചവാന്‍ റവന്യൂ മന്ത്രിയായിരിക്കെ സൈന്യവുമായി ബന്ധമില്ലാത്ത തന്റെ ബന്ധുക്കള്‍ക്ക് ഫ്‌ളാറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചവാന്‍ സൊസൈറ്റിയ്ക്ക് അയച്ച കത്ത് മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X