കുട്ടികളെ ബലികൊടുക്കാന്‍ ശ്രമമെന്ന് ആരോപണം
ചെന്നൈ: കുട്ടിയെ ബലികൊടുക്കാനായി ക്ഷേത്രാധികാരികള്‍ വിവരങ്ങള്‍ ചോദിച്ചു എന്ന് ആരോപിച്ച് ചെന്നൈയില്‍ പ്രതിഷേധം.
കുട്ടിയെ ബലികൊടുക്കാന്‍ പദ്ധതിയിട്ടുവെന്നാരോപിച്ച് സെന്‍ട്രലിന് സമീപമുള്ള വാള്‍ടാക്‌സ് റോഡില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. വാഹനങ്ങള്‍ക്കുനേരെ ആക്രമണവും നടത്തി. വാള്‍ടാക്‌സ് റോഡിലെ അമ്മന്‍കോവിലിന് സമീപം വെള്ളിയാഴ്‌ച രാത്രിയാണ് നഗരത്തെ ഭീതിയിലാഴ്‌ത്തിയ സംഭവങ്ങള്‍ അരങ്ങേറിയത്.
ക്ഷേത്രത്തില്‍ വൈകിട്ട് ചില പൂജകളോടനുബന്ധിച്ച് ആ പ്രദേശത്തെ കുട്ടികള്‍ക്ക് ലഡു വിതരണം ചെയ്‌തിരുന്നു. അപ്പോള്‍ ചില കുട്ടികളോട് അവിടെ പൂജാചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയവര്‍ കുട്ടികളുടെ പേരു ചോദിച്ചു. വീട്ടിലെ ഇളയകുട്ടിയാണോ, എത്ര വയസ്സായി തുടങ്ങിയ വിവരങ്ങളാണ് ചോദിച്ചത്.
കുട്ടികള്‍ ഇക്കാര്യം വീട്ടിലെത്തി രക്ഷിതാക്കളോട് പറഞ്ഞു. കുട്ടികളെ ബലികൊടുക്കാന്‍ വേണ്ടിയാണോ ഇത്തരം കാര്യങ്ങള്‍ ചോദിച്ചതെന്നായിരുന്നു നാട്ടുകാരുടെ സംശയം. ഇതോടെ നൂറുകണക്കിന് സ്‌ത്രീകള്‍ ക്ഷേത്രത്തിന് സമീപത്തേക്ക് എത്തി. റോഡ് ഉപരോധിക്കുകയും വാഹനങ്ങള്‍ ആക്രമിക്കുകയുമായിരുന്നു. പോലീസ് ഇടപെട്ട് ഏറെനേരം ചര്‍ച്ച നടത്തി ചേരിനിവാസികളെ അനുനയിപ്പിച്ചു.












Click it and Unblock the Notifications