രാഹുലിന്റെ രഹസ്യ തീവണ്ടി യാത്ര വിവാദമാകുന്നു

ചട്ടപ്രകാരം പ്രധാനവ്യക്തികളുടെ സന്ദര്‍ശനം സംസ്ഥാന പോലീസിനെ അറിയിക്കേണ്ടതാണെന്നും എന്നാല്‍, രാഹുല്‍ ഗാന്ധി അറിയിച്ചില്ലെന്നുമാണ് പോലീസിന്റെ പരാതി. എന്നാല്‍, രാഹുലിന്റെ സന്ദര്‍ശനവിവരം സംബന്ധിച്ച് അയച്ച കത്ത് സുരക്ഷയുടെ ചുമതലയുള്ള അഡീഷണല്‍ ഡിജിപി രമേഷ് സെഹ്ഗാല്‍ പൂഴ്ത്തിയെന്ന് ആഭ്യന്തര സെക്രട്ടറി ദീപക് കുമാര്‍ പറയുന്നു.
ജനങ്ങള്‍ക്കൊപ്പം യാത്ര ചെയ്ത് അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാഹുല്‍ ലോക്മാന്യതിലക് എക്‌സപ്രസ്സിന്റെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലാണ് കയറിയത്. സ്ലീപ്പര്‍ ക്ലാസ് റിസര്‍വ് ചെയ്തിട്ടും അതൊഴിവാക്കിയ രാഹുല്‍ യുപിയില്‍ നിന്ന് മുംബൈയിലേക്ക് തൊഴിലിനായി പോകുന്ന സാധാരണക്കാരുമായി 36 മണിക്കൂറോളം സംസാരിച്ചുവെന്നും കോണ്‍ഗ്രസ്‌വൃത്തങ്ങള്‍ പറയുന്നു.
എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ ആളാകാനാണ് രാഹുല്‍ഗാന്ധി തീവണ്ടിയാത്രകള്‍ നടത്തി ശ്രദ്ധ നേടുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി.












Click it and Unblock the Notifications