Get Updates
Get notified of breaking news, exclusive insights, and must-see stories!

ചുണ്ടുകൊണ്ട് ലിപ്സ്റ്റിക്കിടല്‍ വിവാദത്തില്‍

റൂര്‍ക്കി: റൂര്‍ക്കി ഐഐടിയെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന ഒരു മത്സരം വിവാദമാകുന്നു. പെണ്‍കുട്ടികളുടെ ചുണ്ടില്‍ ആണ്‍കുട്ടികള്‍ തങ്ങളുടെ ചുണ്ടുകൊണ്ട് ലിപ്‌സിറ്റിക് ഇട്ടുകൊടുക്കലായിരുന്നു മത്സരം.

മത്സരം വിജയകരമായി നടക്കുകയും ചെയ്തു. എന്നാല്‍ കാര്യമറിഞ്ഞ ആര്‍എസ്എസ്, എബിവിപി എന്നിവ ഉള്‍പ്പെടെയുള്ള ഹൈന്ദവസംഘടനകള്‍ ചന്ദ്രഹാസമിളക്കി രംഗത്തെത്തിയിരിക്കുകയാണ്.

ആര്‍എസ്എസിന്റെ ആവശ്യപ്രകാരം ഉത്തരണ്ഡിലെ ബിജെപി സര്‍ക്കാര്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് വിചിത്രമായ മത്സരം ഐഐടിയില്‍ അരങ്ങേറിയത്.

ഐഐടി പോലുള്ളൊരു സ്ഥാപനത്തില്‍ ഇത്തരത്തിലുള്ള മോശം സംഭവം നടത്തിയതിനെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുകയും ചെയ്തിരുന്നു.

എബിവിപി കാമ്പസിനുള്ളിലും പ്രതിഷേധ പരിപാടികള്‍ നടത്തുകയാണ്. പ്രതിഷേധക്കാര്‍ റൂര്‍ക്കി ഐഐടിയുടെ ഡീനിന്റെ കോലം കത്തിക്കുകയും ചെയ്തിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും സംസ്ഥാനത്ത് ഇത്തരത്തിലുള്ള ആഭാസ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും വിദ്യാഭ്യാസമന്ത്രി ഗോവിന്ദ് സിങ് ബിശ്ത് പറഞ്ഞു.

എന്നാല്‍ ഈ പ്രശ്‌നം കാണിച്ച് തങ്ങള്‍ക്ക് ഇതേവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+