തോല്‍വിയ്‌ക്കു കാരണം വിഎസ് അല്ല: കോടിയേരി

ആരെയും സംരക്ഷിക്കുകയല്ല സര്‍ക്കാരിന്റെ നിലപാടെന്നു വ്യക്തമാക്കുകമാത്രമാണഅ മുഖ്യമന്ത്രി ചെയ്‌തത്. അദ്ദേഹത്തിന്റെ പ്രസ്‌താവന തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു കാരണമായി ഇപ്പോള്‍ പാര്‍ട്ടി കാണുന്നില്ല.
ഭരണപരമായ അഭിപ്രായമാണു മുഖ്യമന്ത്രി അക്കാര്യത്തില്‍ പ്രകടിപ്പിച്ചത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള ഇടപെടലായിരുന്നു അത്. മുഖ്യമന്ത്രി അങ്ങനെ പറഞ്ഞതോടെ സര്‍ക്കാരിന്റെ നിലപാട് എല്ലാവര്‍ക്കും ബോധ്യമായി. അന്യസംസ്ഥാന ലോട്ടറിക്കെതിരെ കര്‍ശന നടപടിയാണു വേണ്ടത്. അതു സ്ഥാപിക്കുകയാണു മുഖ്യമന്ത്രി ചെയ്‌തത്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്‌ചയുണ്ടെങ്കില്‍ അതും തിരുത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്.
മനോരമ ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണു വി.എസിനെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ കോടിയേരി പിന്തുണച്ചത്. ലോട്ടറി പ്രശ്‌നത്തില്‍ സര്‍ക്കാരിനു വീഴ്‌ചപറ്റി എന്ന വി.എസിന്റെ വിവാദ പ്രസ്‌താവന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശിക്കപ്പെട്ട പശ്ചാത്തലത്തിലാണ് വേറിട്ട നിലപാട് കോടിയേരി വ്യക്തമാക്കിയത്.
ലോട്ടറി അങ്ങനെ ഒരു വന്‍ സ്വാധീന വിഷയമായി കാണുന്നില്ലെന്ന് പറഞ്ഞ കോടിയേരി െ്രെകസ്‌തവ ഏകീകരണം തിരഞ്ഞെടുപ്പു തോല്‍വിക്ക് ഒരു കാരണമാണെന്ന് അഭിപ്രായപ്പെട്ടു. 2005ലെ അപേക്ഷിച്ചു പല കക്ഷികളും വിട്ടുപോയി. ഇതൊരു താല്‍ക്കാലിക തിരിച്ചടി മാത്രമാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതേ അവസ്ഥയാവില്ല. രണ്ടു തിരഞ്ഞെടുപ്പുകളില്‍ കാര്യങ്ങള്‍ എപ്പോഴും ഒരുപോലെയാകണമെന്നില്ല- കോടിയേരി പറഞ്ഞു.












Click it and Unblock the Notifications