യുഡിഎഫിന് ലഭിച്ചത് മതേതരവോട്ട് : തങ്കച്ചന്‍

തിരുവനന്തപുരത്തു യുഡിഎഫ് നേതൃയോഗത്തിനു ശേഷം വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പില്‍ വര്‍ഗീയ കക്ഷികളുമായി കൂട്ടു ചേര്‍ന്നത് എല്‍ഡിഎഫ് ആണ്. യുഡിഎഫിനു ലഭിച്ചത് കൂടുതലും മതേതര വോട്ടുകളാണ്. എസ്ഡിപിഐ , പിഡിപി പോലുള്ള പാര്‍ട്ടികളുമായുള്ള എല്‍ഡിഎഫിന്റെ പരസ്യമായ കൂട്ടുകെട്ടാണ് അതിനു കാരണം.
പിഡിപി പ്രവര്‍ത്തകര്‍ യുഡിഎഫിനാണു വോട്ടു ചെയ്തതെന്ന പൂന്തുറ സിറാജിന്റെ പ്രസ്താവനയോടു യോജിക്കുന്നില്ലെന്ന് തങ്കച്ചര്‍ പറഞ്ഞു. ലീഗിനു പിഡിപിയുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹംവ്യക്തമാക്കി.
കോഴിക്കോട്ടെ ഫലം കൂടി വന്നശേഷം യുഡിഎഫ് ഏകോപന സമിതി യോഗം ചേര്‍ന്നു വിശദമായ വിലയിരുത്തല്‍ നടത്തും. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ തോല്‍വിയില്‍ നിന്നു പാഠം ഉള്‍ക്കൊണ്ട് കൂടുതല്‍ മെച്ചപ്പെട്ട ഭരണം കാഴ്ച വയ്ക്കുമെന്നാണ് ഇടതു നേതാക്കള്‍ പറഞ്ഞത്. എന്നാല്‍ അവര്‍ പിന്നീടു കൂടുതല്‍ തെറ്റുകളിലേക്കു പോകുകയായിരുന്നു.
പരസ്പരം കലഹിക്കുന്ന, കൂട്ടായ്മ നഷ്ടപ്പെട്ട ഇടതു മുന്നണിക്ക് ഇനിയുളള കുറച്ചു കാലം കൊണ്ട് ഭരണം മെച്ചപ്പെടുത്താന്‍ കഴിയില്ല. മഞ്ഞളാംകുഴി അലിയെ പോലെ കൂടുതല്‍ നേതാക്കള്‍ എല്‍ഡിഎഫ് വിടാന്‍ ഒരുങ്ങിയിരിക്കുകയാണ്-തങ്കച്ചന്‍ പറഞ്ഞു.












Click it and Unblock the Notifications