കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേളത്ത് തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

  • By Ajith Babu
Google Oneindia Malayalam News

Velam Election being held under tight security cover
കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ വേളം ഡിവിഷനിലേക്കുള്ള വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിച്ചു. സംസ്ഥാനത്തെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പാണ് ഇത്. ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലായി 65 വാര്‍ഡുകളിലേക്കാണ് ശനിയാഴ്ച തിരഞ്ഞെടുപ്പ് നടക്കുന്നത്.

രാവിലെ മുതല്‍ തന്നെ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. വേളത്തേയും കോഴിക്കോട് ജില്ലയിലെ തിരഞ്ഞെടുപ്പ് നടന്ന മറ്റിടങ്ങളിലേയും വോട്ടെണ്ണല്‍ 31ന് നടക്കും. 65 വാര്‍ഡുകളില്‍ നിന്നായി 90,000ല്‍ പരം വോട്ടര്‍മാരാണ് ഇവിടെയുള്ളത്.

വേളം പഞ്ചായത്തിന്റെ വാര്‍ഡ് പരിധി നിര്‍ണയത്തിനെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകാന്‍ വൈകിയതാണ് തിരഞ്ഞെടുപ്പ് നീളാന്‍ കാരണമായത്. സംസ്ഥാനത്തെ വിവിധ പഞ്ചായത്തുകളിലെ വാര്‍ഡ് വിഭജനം സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നു. ആ കേസുകളില്‍ തീര്‍പ്പുകല്പിക്കാനുള്ളതിനാലാണ് സപ്തംബറില്‍ നടക്കേണ്ട തിരഞ്ഞെടുപ്പ് ഒക്ടോബറിലേക്ക് മാറ്റിയത്. അതിനുശേഷവും വേളത്തെ തര്‍ക്കത്തില്‍ തീര്‍പ്പായില്ല. തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് മാറ്റിയത്.

വേളത്തെ തിരഞ്ഞെടുപ്പിനുമുമ്പ് ജില്ലയിലെ മറ്റിടങ്ങളിലെ ഫലം പുറത്തുവന്നാല്‍ ജനവിധിയെ സ്വാധീനിക്കുമെന്ന നില വന്നപ്പോള്‍ വോട്ടെണ്ണലും മാറ്റിവെയ്ക്കുകയായിരുന്നു.

നാദാപുരത്തെ സംഘര്‍ഷം കണക്കിലെടുത്ത് വോട്ടെടുപ്പു കേന്ദ്രങ്ങളില്‍ കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കേരള പൊലീസിനു പുറമേ കര്‍ണാടക പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X