കാട്ടാനയുടെ ആക്രമണം: അമ്മയും മകളും മരിച്ചു

കാഞ്ഞാപ്പാറ സ്വദേശി ഓമന (32), കാവ്യ (8) എന്നിവരാണു മരിച്ചത്. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഇരുവരെയും കാട്ടാന
ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും പാലക്കാട് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കാട്ടാനയുടെ ശല്യം തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചു നാട്ടുകാര്‍ പ്രദേശത്ത് ഹര്‍ത്താല്‍ ആചരിക്കുകയാണ്. രോഷാകുലരായ നാട്ടുകാര്‍ കോഴിക്കോട്-മണ്ണാര്‍കാട് ദേശീയ പാത ഉപരോധിക്കുകയും ചെയ്തു.












Click it and Unblock the Notifications