സ്‌ത്രീകളോട് പ്രണയമാണെന്ന് ബര്‍ലുസ്‌കോണി

പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പേ ബര്‍ലുസ്‌കോണി തന്നെ പീഡിപ്പിച്ചുവെന്നും ഇതിന് പണം നല്‍കിയെന്നും ആരോപിച്ച് മൊറോക്കോയില്‍ നിന്നും മോഡല്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ബര്‍ലുസ്‌കോണി സ്‌ത്രീകളില്‍ താനെന്നും ആകൃഷ്ടനാണെന്ന് പറഞ്ഞത്.
മാത്രമല്ല സ്‌ത്രീ സൗന്ദര്യം ആസ്വദിച്ചിട്ടുണ്ടെങ്കില്‍ അതില്‍ താന്‍ മാപ്പു പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മോഡലിന്റെ ആരോപണത്തോട് പ്രതികരിക്കാന്‍ തയ്യാറായില്ലെങ്കിലും അവര്‍ പറഞ്ഞകാര്യം തെറ്റാണെന്ന് വാദിക്കാന്‍ ബര്‍ലുസ്‌കോണി ശ്രമിച്ചിട്ടില്ല.
ഞാന്‍ ജോളിയായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന മനുഷ്യനാണ്. എനിക്ക് ജീവിതത്തോട് പ്രണയമാണ്, സ്‌ത്രീകളോടും പ്രണയമാണ്- എന്നായിരിന്നു എഴുപത്തിനാലുകാരനായ ബര്‍ലുസ്‌കോണിയുടെ പ്രസ്‌താവന. ഓഫീസ് ജോലികള്‍ക്ക് ശേഷം തനിക്ക് വിശ്രമവും വിനോദവും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications