യുഎസ് വിമാനത്തില്‍ സ്‌ഫോടക വസ്തു
വാഷിങ്ടണ്‍: യമനില്‍ നിന്നും അമേരിക്കയിലേക്കുള്ള ചരക്കു വിമാനങ്ങളില്‍ കണ്ടെത്തിയ ബോംബെന്നു സംശയിച്ച വസ്തു സ്‌ഫോടകവസ്തുവാണെന്ന് സ്ഥിരീകരിച്ചു. ചിക്കാഗോയിലെ ജൂത പ്രാര്‍ത്ഥനാ കേന്ദ്രങ്ങളിലേക്കാണ് പാഴ്‌സല്‍ അയച്ചത്. പ്രിന്റര്‍ ടോണറിനുള്ളില്‍ കൃത്രിമം നടത്തിയാണ് സ്‌ഫോടക വസ്തു ഒളിപ്പിച്ചിരുന്നത്. വെളുത്ത പൊടി നിറച്ച ടോണറിനുള്ളില്‍ ഒട്ടേറെ വയറുകളും സര്‍ക്യൂട്ട് ബോര്‍ഡുമുണ്ടായിരുന്നു.
പെന്റാഎരിത്രിറ്റോള്‍ ടെട്രാനൈട്രേറ്റ് (പിഇറ്റിഎന്‍) എന്ന സ്‌ഫോടകവസ്തുവാണ് ടോണറുകള്‍ക്കുള്ളില്‍ കണ്ടെത്തിയ വെളുത്ത പൊടിയെന്ന് വ്യക്തമായിട്ടുണ്ട്. നൈട്രോ ഗ്ലിസറിന്‍ വിഭാഗത്തില്‍പ്പെടുന്ന ഇത് വലിയ സ്‌ഫോടക ശേഷിയുള്ളതാണ്. ഒരു സെല്‍ഫോണ്‍ ഉപയോഗിച്ച് സ്‌ഫോടനം നടത്താവുന്ന രീതിയിലാണ് ഇത് സജ്ജീകരിച്ചിരുന്നതെന്നും സംശയമുണ്ട്.

യെമനില്‍ നിന്ന് ഷിക്കാഗോയിലേക്കു പോവുകയായിരുന്ന വിമാനം ബ്രിട്ടനിലെ വെസ്റ്റ് മിഡ് ലാന്‍ഡ് വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോഴാണ് സംശയാസ്പദമായ വസ്തു കണ്ടത്. ഷിക്കാഗോയിലേക്കുള്ള മറ്റൊരു വിമാനം ദുബൈയില്‍ ഇറങ്ങിയപ്പോഴും ഇതേ തരത്തിലുള്ള വസ്തു കണ്ടെത്തിയിരുന്നു.
രണ്ടു പാഴ്‌സലുകളും യെമനില്‍ നിന്നാണ് കയറ്റിയതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ സ്ഥിരീകരിച്ചു. അല്‍ ഖ്വയ്ദ അമേരിക്കയേയും സുഹൃദ്് രാജ്യങ്ങളേയും ലക്ഷ്യം വെച്ചിരിക്കുകയാണന്നും ഒബാമ പറഞ്ഞു.
സ്‌ഫോടക വസ്തു കണ്ടെത്തിയതിനെത്തുടര്‍ന്ന് അമേരിക്കയിലെയും ബ്രിട്ടനിലെയും വിമാനത്താവളങ്ങളില്‍ വെള്ളിയാഴ്ച രാത്രി അടിയന്തരപരിശോധനകള്‍ നടത്തി. ചില വിമാനത്താവളങ്ങള്‍ അടച്ചിടുകയും പല ചരക്കുവിമാനങ്ങള്‍ താഴെയിറക്കി വിദഗ്ധ പരിശോധ നടത്തുകയും ചെയ്തു.


Click it and Unblock the Notifications