നവംബര്‍ 1മുതല്‍ യുകെയില്‍ പുതിയ വിസ ഫീസ്
ലണ്ടന്‍ : യുകെ വിസ ഫീസ് നിരക്കുകള്‍ കൂടുന്നു. നവംബര്‍ ഒന്നു മുതല്‍ പുതിയ ഫീസ് നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.
കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് വിസ ഫീസ് വര്‍ധനയെന്ന് ഹോം ഓഫിസ് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ചെലവുചുരുക്കലിന്റെ ഭാഗമായി വിവിധ വകുപ്പുകളിലേക്കുള്ള ഫണ്ട് വെട്ടിക്കുറച്ചതിന്റെ ഭാഗമായാണ് വിസ ഫീസ് വര്‍ധന എന്നാണു സൂചന.
ഹോം ഓഫിസിലേക്കുള്ള ഫണ്ട് കുറച്ചതിനു പകരം കുടിയേറ്റക്കാരില്‍ നിന്ന് ഈടാക്കുകയാണു ലക്ഷ്യമെന്നാണ് സൂചന. ടിയര്‍ വണ്‍ വിസക്ക് നിലവില്‍ 735 പൗണ്ടാണ് ഫീസ് ഇത് 780 പൗണ്ട് ആയി ഉയരും.
ടിയര്‍ ടു വിസ ഫീസ് 270 ല്‍ നിന്ന് 350 പൗണ്ട് ആകും. യുകെ സെറ്റില്‍മെന്റ് വിസക്ക് 644 പൗണ്ട് ആയിരുന്നു ഫീസ് ഇത് 750 പൗണ്ട് ആകും. ഓരോ വിഭാഗത്തിലും അമ്പതിലേറെ പൗണ്ടിന്റെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്.
ഇതു താത്കാലിക വര്‍ധനയാണെന്നും ഉടന്‍ തന്നെ വീണ്ടും വിസ ഫീസ് നിരക്ക് വര്‍ധിക്കാമെന്നും വിദഗ്ദര്‍ പറയുന്നു.
പുതിയ ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ അനുസരിച്ച് ബ്രിട്ടനിലേക്ക് എത്ര പേര്‍ക്കു വരാനാകും എന്നതിനെപ്പറ്റി സംശയമുണ്ട്. അത് യുകെ ബോര്‍ഡര്‍ ഏജന്‍സിയുടെ വരുമാനത്തെയും പ്രവര്‍ത്തനങ്ങളെയും ബാധിക്കാനിടയുണ്ട്.












Click it and Unblock the Notifications