രാഷ്ട്രീയ ചായ്‍വ് തീരുമാനിക്കുന്നത് ജീനുകള്‍

ഒരാള്‍ കമ്മ്യൂണിസറ്റോ കോണ്‍ഗ്രസോ ആകുന്ന കാര്യമാണ് ജീനുകള്‍ നിര്‍ണയിക്കുന്നതെന്ന് കരുതിയെങ്കില്‍ തെറ്റി. നിങ്ങളുടെ രാഷ്ട്രീയ വീക്ഷണമാണ് ജീനുകള്‍ നിര്‍ണയിക്കുന്നത്. ഒരാള്‍ക്ക് പുരോഗമനാശയങ്ങളിലോ മാമൂല്‍ വ്യവസ്ഥിതിയോടെ ചായ്‌വ് നിര്‍ണയിക്കുന്നത് ചില ജീനുകളാണെന്നാണ് കണ്ടെത്തല്‍.
ഡിആര്‍ഡി4 എന്ന ജീനിന്റെ '7ആര്‍' രൂപഭേദമുള്ളവര്‍ പുരോഗമന ചിന്താഗതി പുലര്‍ത്തുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍, ഡിആര്‍ഡി4ന്റെ '7ആര്‍' പതിപ്പുള്ള വ്യക്തികള്‍ സമൂഹത്തിന്റെയും സുഹൃത്തുക്കളുടെയും അഭിപ്രായങ്ങള്‍കൂടുതലായി ഉള്‍ക്കൊള്ളുമെന്ന് ഫോളറും സഹപ്രവര്‍ത്തകരും നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ ഇവര്‍ സാമൂഹ്യ ആവശ്യങ്ങള്‍ക്ക് വഴങ്ങുകയും പുരോഗമനവീക്ഷണം പുലര്‍ത്തുകയും ചെയ്യും.
കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രൊഫസര്‍ ജെയിംസ് ഫോളറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതുസംബന്ധിച്ച് ഗവേഷണം നടത്തിയത്. 2574 വ്യക്തികളില്‍ നടത്തിയ പഠനത്തില്‍ നിന്ന് എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ ജേര്‍ണല്‍ ഓഫ് പൊളിറ്റിക്‌സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വ്യക്തിയുടെ പെരുമാറ്റരീതിയെ സ്വാധീനിക്കുന്ന ജീന്‍ എന്ന നിലയ്ക്കാണ് ഡിആര്‍ഡി4 ഇതുവരെ അറിയപ്പെട്ടിരുന്നത്.
ഡിആര്‍ഡി4 തലച്ചോറിലെ തന്മാത്രാഘടനകളെ സ്വാധീനിക്കുന്നതു വഴിയാണ് ഒരാളുടെ പെരുമാറ്റരീതി നിയന്ത്രിക്കുന്നത്. വേദനയും സന്തോഷവും പോലുള്ള വികാരങ്ങള്‍ നിയന്ത്രിയ്ക്കുന്നതില്‍ ഡിആര്‍ഡി4ന് വലിയ പങ്കുണ്ടെന്നും ഗവേഷകര്‍ പറയുന്നു.












Click it and Unblock the Notifications