യൂ ട്യൂബ് സിഇഒ രാജിവെച്ചു
സാന്‍ഫ്രാന്‍സിസ്‌കോ: വീഡിയോ ഷെയറിങ് രംഗത്ത് വന്‍ വിപ്ലവം സൃഷ്ടിച്ച യൂ ട്യൂബിന്റെ സ്ഥാപക മേധാവികളിലൊരാളായ ചാഡ് ഹര്‍ലി സിഇഒ പദവി രാജിവെയ്ക്കുന്നു.
സ്റ്റീവ് ചെന്നിനും ജാവേദ് കരീമിനുമൊപ്പം 2005ലാണ് ഹര്‍ലി യൂ ട്യൂബ് തുടങ്ങിയത്. 20 മാസത്തിനുശേഷം 1.65 ബില്യണ്‍ ഡോളറിന് അവര്‍ സൈറ്റ് ഗൂഗിളിനു വിറ്റു. അന്നുമുതല്‍ ചാഡ് ഹര്‍ലി യൂ ട്യൂബിന്റെ സിഇഒയാണ്. യൂ ട്യൂബ് സ്വന്തമായതോടെ ഓണ്‍ലൈന്‍ വീഡിയോ രംഗത്തെ രാജാക്കന്മാരായി ഗൂഗിള്‍ മാറുകയും ചെയ്തു.
ഹര്‍ലിയുടെ രാജിയെ തുടര്‍ന്നുണ്ടാകുന്ന ഒഴിവിലേക്ക് സലാര്‍ കാമന്‍ഗാര്‍ എത്തുമെന്ന് ഗൂഗിള്‍ വൃത്തങ്ങള്‍ അറിയിച്ചു. ഹര്‍ലി വെബ്‌സൈറ്റിന്റെ ഉപദേശസ്ഥാനത്തേയ്ക്കു ചുവടുമാറ്റുകയാണെന്നാണ് സൂചന.
ഹര്‍ലിയുടെ രാജി യു ട്യൂബിലെ ജീവനക്കാര്‍ നേരത്തെ പ്രതീക്ഷിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ രണ്ടു വര്‍ഷമായി കമ്പനിയുടെ പ്രധാന നീക്കങ്ങള്‍ക്കെല്ലാം ഉപദേശം നല്‍കിയിരുന്നത് കാമന്‍ഗാര്‍ ആയിരുന്നു. യൂ ട്യൂബിനെ വമ്പന്‍ ലാഭത്തിലേക്ക് നിയക്കാന്‍ കാമന്‍ഗാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞുവെന്നാണ് ഗൂഗിളിന്റെ വിലയിരുത്തല്‍.
ആദ്യകാലത്ത് വീഡിയോ പൈറസിയുടെ നൂലാമാലകളില്‍ കുടുങ്ങിക്കിടന്നിരുന്ന യൂ ട്യൂബ് ഇപ്പോള്‍ വീഡിയോ കണ്ടന്റ് പ്രമോഷനുള്ള പ്ലാറ്റ്‌ഫോമായി രൂപാന്തരം പ്രാപിച്ചു കഴിഞ്ഞു.












Click it and Unblock the Notifications