അരുന്ധതിയുടെ വീട്ടില്‍ ബിജെപി ഘരാവോ
ദില്ലി: കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് എഴുത്തുകാരി അരുന്ധതി റോയിയുടെ ദില്ലിയിലെ വീട് ബിജെപിയുടെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ ഘരാവോ ചെയ്തു.
പ്രസ്താവന തിരിച്ചെടുക്കണമെന്നും അല്ലെങ്കില്‍ ശിഷ്ടകാലം പാക്കിസ്ഥാനില്‍ താമസിക്കണമെന്നും മറ്റുമുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു മഹിളാമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം.
അരുന്ധതിയുടെ വീടിന് ചില്ലറകേടുപാടുകള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രകോപനപരമായ പ്രസ്താവനയ്‌ക്കെതിരെ നല്‍കപ്പെട്ട ഹര്‍ജിയില്‍ ചണ്ഡിഗഡ് കോടതി അരുന്ധതിയ്ക്ക് കഴിഞ്ഞ ദിവസം സമന്‍സ് അയച്ചിട്ടുമുണ്ട്.












Click it and Unblock the Notifications