മോഡലിന്റെ മരണം; കാമുകന്‍ അറസ്റ്റില്‍
മുംബൈ: ബോളിവുഡ് സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട നടിയും മോഡലുമായ റിങ്കി ചൗധരിയുടെ മരണവുമായി ബന്ധപ്പെട്ട് കാമുകന്‍ സാഹില്‍ മാലി്ക്കിനെ അറസ്റ്റുചെയ്തു.
മുംബൈയിലെ വസതിയില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മോഡലിന്റെ ജഡം കണ്ടെത്തിയത്. റിങ്കിയുടെ മരണം ആത്മഹത്യയല്ലെന്ന മാതാവിന്റെ ആരോപണത്തെത്തുടര്‍ന്നാണ് സാഹിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
രണ്ടുദിവസമായി ഇയാള്‍ പോലീസ് കസ്റ്റഡിയിലായിരുന്നു. പരസ്പരവിരുദ്ധമായ മൊഴി നല്‍കിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്.
റിങ്കി ഫോണ്‍ ചെയ്തപ്പോള്‍ സാഹില്‍ തന്നെ പീഡിപ്പിക്കുന്നതായി പറഞ്ഞിരുന്നുവെന്നാണ് അമ്മ കോഹിനൂര്‍ മണ്ഡല്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
റിങ്കിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആത്മഹത്യയാണെന്ന് രേഖപ്പെടുത്തിയിട്ടില്ല. സാഹില്‍ തന്നെയാണ് റിങ്കി ആത്മഹത്യ ചെയ്തുവെന്നകാര്യം മറ്റുള്ളവരെ അറിയിച്ചത്.
ഒരു വര്‍ഷമായി റിങ്കിയും സാഹിലും പരിചയത്തിലാണെന്നും റിങ്കിയെ വിവാഹം ചെയ്യാന്‍ സാഹില്‍ ആഗ്രഹിച്ചിരുന്നെങ്കില്‍ റിങ്കിയ്ക്ക് സമ്മതമല്ലായിരുന്നുവെന്നും റിങ്കിയുടെ സഹോദരന്‍ പറയുന്നു. സാഹില്‍ തന്നിലൂടെ പണമുണ്ടാക്കാനാണ് ആഗ്രഹിക്കുന്നതെന്ന് റിങ്കി പറഞ്ഞിരുന്നതായും വീട്ടുകാര്‍ പറയുന്നു.












Click it and Unblock the Notifications