വടകര നഗരസഭ എല്‍ഡിഎഫ് നിലനിര്‍ത്തി

നഗരസഭകളായ വടകരയിലും കൊയിലാണ്ടിയിലും എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി. വടകര കോര്‍പ്പറേഷന്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. വടകരയില്‍ ആകെയുള്ള 47 സീറ്റില്‍ 27 എണ്ണം എല്‍ഡിഎഫ് നേടിയപ്പോള്‍ യുഡിഎഫിന് 19 സീറ്റ് ലഭിച്ചു.
എം.പി വീരേന്ദ്രകുമാറിന്റെ സോഷ്യലിസ്റ്റ് ജനത ഡമോക്രാറ്റിക്കിന് വടകര നഗരസഭയില്‍ കാഴ്ചവയക്കാനായില്ലെന്നതും യുഡിഎഫിന് തിരിച്ചടിയായി. ഇവിടെ വീരേന്ദ്രകുമാറിന്റെ പാര്‍ട്ടി ഏഴു വാര്‍ഡില്‍ പരാജയപ്പെട്ടു.
കൊയിലാണ്ടിയില്‍ ആകെയുള്ള 44 സീറ്റുകളില്‍ 27 സീറ്റുകള്‍ ഇടതുമുന്നണി നേടി. യു.ഡി.എഫിന് 14 സീറ്റ് ലഭിച്ചു, ബി.ജെ.പിക്ക് മൂന്ന് സീറ്റും.
ഭരണം നഷ്ടമായെങ്കിലും വടകരയില്‍ യുഡിഎഫ് നില മെച്ചപ്പെടുത്തി. അവിടെ ഒരു സീറ്റില്‍ കോണ്‍ഗ്രസ് വിമതനും വിജയിച്ചു. ജില്ലയിലെ 15 കേന്ദ്രങ്ങളില്‍ ഞായറാഴ്ച രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.












Click it and Unblock the Notifications