കോഴിക്കോട്ട് വോട്ടെണ്ണല്‍ തുടങ്ങി

11 മണിയോടെ ആദ്യ ഫലങ്ങള്‍ അറിഞ്ഞു തുടങ്ങും. എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും മൊബൈല്‍ ഫോണിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
കനത്ത സുരക്ഷാസംവിധാനമാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സജ്ജീകരിച്ചിട്ടുള്ളത്. മൂന്നുതവണ പരിശോധന നടത്തിയായാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ബന്ധപ്പെട്ടവരെ കടത്തിവിട്ടത്. വോട്ടെണ്ണലിനായി 1024 കൗണ്ടിങ് ടേബിളുകള്‍ ജില്ലയിലാകെ ഒരുക്കിയിട്ടുണ്ട്.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് വേളം ഡിവിഷന്‍ പരിധിയിലെ വോട്ടെടുപ്പ് താമസിച്ചതുകൊണ്ടാണ് കോഴിക്കോട്ട് വോട്ടെണ്ണല്‍ വൈകിയത്.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച കോര്‍പ്പറേഷനിലെ ഫലമായിരിക്കും ആദ്യം അറിഞ്ഞുതുടങ്ങുക. പിന്നീട് മുനിസിപ്പാലിറ്റി , പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് ഫലങ്ങള്‍ അറിഞ്ഞു തുടങ്ങും.
ത്രിതല പഞ്ചായത്തില്‍ പത്തു റൗണ്ട് വോട്ടെണ്ണല്‍ ഉണ്ടായിരിക്കുമെന്ന് ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ പി.ബി. സലിം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വോട്ടെണ്ണല്‍ നടക്കുന്ന കേന്ദ്രങ്ങളില്‍ 100 മീറ്റര്‍ ചുറ്റളവില്‍ ആളുകള്‍ കൂടി നില്‍ക്കുന്നത് നിരോധിച്ചിട്ടുണ്ട്.












Click it and Unblock the Notifications