ഒഞ്ചിയത്ത് വിമത മുന്നേറ്റം

ഒഞ്ചിയം പഞ്ചായത്തിലെ ആറ് വാര്‍ഡുകളിലെ ഫലം വന്നപ്പോള്‍ അഞ്ചിടത്തും റവലൂഷണറി സ്ഥാനാര്‍ത്ഥികളാണ് ജയിച്ചത്. ഇവിടെ 13ാം വാര്‍ഡില്‍ സി.പിഎം ജില്ലാ കമ്മിറ്റി അംഗം ആര്‍ ഗോപാലന്‍ പരാജയപ്പെട്ടു.
സ്ഥാനാര്‍ത്ഥിയുടെ പേരില്‍ മൂന്നിലേറെ അപരന്മാരെ വരെ രംഗത്തിറക്കിയ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്. റവലൂഷണറി സ്ഥാനാര്‍ത്ഥിമാരായ എം.എം. കുമാരന്‍, ഒടമ്പംകുനി ചന്ദ്രിക, സി.പി രഞ്ജിത്ത് തുടങ്ങിയവര്‍ക്കെല്ലാം അപരന്മാരുണ്ടായിരുന്നു.
സിപിഎം ജില്ലാകമ്മറ്റി അംഗവും ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ ആര്‍. ഗോപാലന്‍ പരാജയപ്പെട്ടു
മേഖലയിലെ നാല് പഞ്ചായത്തുകളിലെ 15 വാര്‍ഡുകളിലെ ഫലം പുറത്തുവന്നതോടെ യുഡിഎഫിന് എട്ടുസീറ്റുകള്‍ ലഭിച്ചു. റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് നാലുസീറ്റുകള്‍ ലഭിച്ചപ്പോള്‍ ഇടതുമുന്നണിക്ക് മൂന്ന് സീറ്റുകള്‍ മാത്രമാണ് സ്വന്തമാക്കാന്‍ സാധിച്ചത്.
ഏറാമല, അഴിയൂര്‍, ചോറോട് പഞ്ചായത്തുകളിലും വിമതര്‍ക്ക് കാര്യമായ ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഏറാമലയിലും ചോറോടും ഓരോ വാര്‍ഡുകളഇല്‍ വിമതര്‍ ജയം കണ്ടു.












Click it and Unblock the Notifications