ചെക്യാട് പഞ്ചായത്തില്‍ ലീഗ് വിമതന്‍ ജയിച്ചു
തുല്യവോട്ടുകള്‍ ലഭിച്ചതിനെത്തുടര്‍ന്ന് ചെക്യാട് ഗ്രാമപഞ്ചായത്ത് ഉമ്മത്തൂര്‍ വാര്‍ഡില്‍ ലീഗ് വിമതന്‍ ഹമീദ് നറുക്കെടുപ്പിലൂടെ വിജയിച്ചു.
3:51PM
വേളത്ത് യുഡിഎഫ് അധികാരം ഉറപ്പാക്കി
വേളം ഗ്രാമപഞ്ചായത്തിലെ ഒന്‍പത് വാര്‍ഡുകളില്‍ ജയിച്ച് യുഡിഎഫ് ഭരണം ഉറപ്പാക്കി.
അഴിയൂരില്‍ ഫലം വന്ന ആറു വാര്‍ഡും യുഡിഎഫിന്. ഏറാമല ഫലം വന്ന എട്ടു വാര്‍ഡും യുഡിഎഫിന്.
ഒഞ്ചിയത്ത് സിപിഎം ജില്ലാ കമ്മിറ്റി അംഗം തോറ്റു
3:50pm
ഒഞ്ചിയത്ത് ജില്ലാകമ്മിറ്റി അംഗം തോറ്റു
സിപിഎം ജില്ലാകമ്മറ്റി അംഗവും ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ ആര്‍. ഗോപാലന്‍ പരാജയപ്പെട്ടു. ഒഞ്ചിയം വിമതര്‍ ഭരിക്കും. മല്‍സരഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
1:46PM
ഒഞ്ചിയം വിമതര്‍ ഭരിക്കും
മല്‍സരഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും ഭൂരിപക്ഷം സീറ്റിലും വിമതര്‍ വിജയം ഉറപ്പിച്ചു.
ഒഞ്ചിയം പഞ്ചായത്ത് പത്താംവാര്‍ഡില്‍ സിപിഎം വിമത സ്ഥാനാര്‍ഥി നാലു വോട്ടിന് വിജയിച്ചു.
1.40PM
ഏറാമലയിലും അഴിയൂരിലും യുഡിഎഫ് മുന്നില്‍
ഏറാമലയില്‍ ഒരു വാര്‍ഡില്‍ വിമതര്‍ക്ക് വിജയം; ഏറാമലയിലും അഴിയൂരിലും യുഡിഎഫ് മുന്നില്‍
12:05 PM
നാദാപുരത്ത് ലീഗിന് വിജയം
നാദാപുരം പഞ്ചായത്തിലെ ആദ്യജയം ലീഗിന്, ബ്ലോക് പഞ്ചായത്തുകളില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ് മുന്നേറുന്നത്.
12:02 PM
കോഴിക്കോട് കോര്‍പ്പറേഷന്‍ ഇടതിന്
കോഴിക്കോട് കോര്‍പ്പറേഷന്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. 44 സീറ്റുകള്‍ എല്‍ഡിഎഫ് നേടിയപ്പോള്‍ 32 സീറ്റുകളാണ് യുഡിഎഫ് നേടിയത്. കേവലഭൂരിപക്ഷത്തിന് വേണ്ടതിനേക്കാള്‍ ഒരു സീറ്റ് എല്‍ഡിഎഫ് കൂടുതല്‍ നേടി.അതേസമയം തന്നെ എല്‍ഡിഎഫിനെ ആശങ്കപ്പെടുത്തുന്ന തരത്തില്‍ കടുത്ത മത്സരത്തിന് കളമൊരുക്കാന്‍ കഴിഞ്ഞുവെന്ന് യുഡിഎഫിന് (33)ആശ്വസിക്കാം.
11:20AM
ഇടതിന് വേണ്ടത് ഇനി 2 വാര്‍ഡുകള്‍
കോട്ടൂളി വാര്‍ഡില്‍ എല്‍ഡിഎഫ് വിജയിച്ചു,ഇതോടെ36 സീറ്റുകള്‍ എല്‍ഡിഎഫിന്, അധികാരം നിലനിര്‍ത്താന്‍ 2 സീറ്റുകള്‍ മാത്രം മതി. യുഡിഎഫിന് 32 സീറ്റുകളാണുള്ളത്
11:17AM
കോര്‍പ്പറേഷന്‍ ഫോട്ടോ ഫിനിഷിലേയ്ക്ക്
കോഴിക്കോട് കോര്‍പ്പറേഷനില്‍ യുഡിഎഫ് 1 സീറ്റുകൂടി നേടി നില മെച്ചപ്പെടുത്തി. ഇപ്പോല്‍ 35 സീറ്റില്‍ ഇടതും 32 സീറ്റില്‍ യുഡിഎഫുമാണ്. 6 സീറ്റുകള്‍ നേടിയാല്‍ യുഡിഎഫിന് ഭരണം. ഇടതിന് 3 സീറ്റുകള്‍ മാത്രം മതി
11:13AM
ഒഞ്ചിയത്ത് 8 വാര്‍ഡുകള്‍ വിമതര്‍ നേടി
ഒഞ്ചിയം പഞ്ചായത്തിലെ ഏഴ്, എട്ട് വാര്‍ഡുകളില്‍ സിപിഎം വിമതര്‍ക്ക് ജയം
11:10AM
കോഴിക്കോട്ട് എല്‍ഡിഎഫിന് പ്രതീക്ഷ
35 സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിച്ചു. 31 സീറ്റുകളാണ് യുഡിഎഫിന്. ഇനി വോട്ടെണ്ണാനുള്ള ചില വാര്‍ഡുകള്‍ ഇടതു കോട്ടകളാണ്. അതേസമയം തന്നെ തീരദേശവാര്‍ഡുകളില്‍ ചിലത് യുഡിഎഫിന് പ്രതീക്ഷ നല്‍കുന്നതാണ്.
11:08 AM
ജില്ലാ പഞ്ചായത്തില്‍ ഒപ്പത്തിനൊപ്പം
കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ 12 സീറ്റുകളില്‍ 6എണ്ണത്തില്‍ ഇടതും 6 എണ്ണത്തില്‍ യുഡിഎഫും മുന്നിട്ടു നില്‍ക്കുന്നു. കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്തില്‍ 2 സീറ്റുകളില്‍ മാത്രമായിരുന്നു യുഡിഎഫ് ജയിച്ചത്.
11:09 AM
ത്രിതല പഞ്ചായത്തിലും ഇടതിനനുകൂലം
ത്രിതല പഞ്ചായത്തുകളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എല്‍ഡിഎഫിനാണ് ആദ്യഘട്ടത്തില്‍ മുന്‍തൂക്കം.
തൂണേരി പഞ്ചായത്തില്‍ മൂന്നു വാര്‍ഡുകള്‍ യുഡിഎഫ് വിജയിച്ചു. വാണിമേല്‍ പഞ്ചായത്തില്‍ നാലും ഏഴൂം വാര്‍ഡുകളില്‍ എല്‍ഡിഎഫ് വിജയിച്ചു.
ഇവിടെ കോണ്‍ഗ്രസും മുസ്ലീം ലീഗും തമ്മില്‍ മത്സരമുണ്ട്. മറ്റു പഞ്ചായത്തുകളില്‍ ലീഡ് നില മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഒഞ്ചിയത്ത് മൂന്നു വാര്‍ഡുകളില്‍ എല്‍ഡിഎഫ് മുന്നിട്ടു നില്‍ക്കുന്നു.
10:56 AM
കോര്‍പ്പറേഷനില്‍ ഇടതിന് നേരിയ മുന്‍തൂക്കം
കോഴിക്കോട് കോര്‍പ്പറേഷനില്‍ 30 സീറ്റുകള്‍ നേടി എല്‍ഡിഎഫ് നേരിയ മുന്‍തൂക്കത്തില്‍. എന്നാല്‍ 28 സീറ്റുകള്‍ നേടി തൊട്ടുപിന്നില്‍ത്തന്നെ യുഡിഎഫ് നിലയുറപ്പിച്ചിട്ടുണ്ട്. കോഴിക്കോട് കോര്‍പ്പറേഷനില്‍ ആര്‍ക്കെങ്കിലും കേവലഭൂരിപക്ഷം ലഭിക്കാനുള്ള സാധ്യതകള്‍ മങ്ങുകയാണ്.
10:40 AM
കൊയിലാണ്ടി എല്‍ഡിഎഫിന്
കൊയിലാണ്ടി നഗരസഭ എല്‍ഡിഎഫ് നിലനിര്‍ത്തി. സീറ്റ് നില- എല്‍ഡിഎഫ് 23 യുഡിഎഫ് 5 മറ്റുള്ളവര്‍ 1
10:40 AM
പേരാമ്പ്ര ഡിവിഷനില്‍ എല്‍ഡിഎഫിന് ലീഡ്
ജില്ലാ പഞ്ചായത്ത് പേരാമ്പ്ര ഡിവിഷനില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു.
10:35AM
വടകരയില്‍ വിമതഭീഷണി വിലപ്പോയില്ല
വടകരയില്‍ ഐഎന്‍എലിനും ഡിഐസിയ്ക്കും യുഡിഎഫിനെ സഹായിക്കാനായില്ല. കൊയിലാണ്ടിയില്‍ എല്‍ഡിഎഫ് കേവലഭൂരിപക്ഷത്തിലേയ്ക്ക് നീങ്ങുകയാണ്. ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫാണ് മുന്നിട്ട് നില്‍ക്കുന്നത്. കൊയിലാണ്ടിയില്‍ ഇതേവരെ 3ഇടത്ത് മാത്രമാണ് യുഡിഎഫ് ജയിച്ചത്.
10:35AM
കോഴിക്കോട് 29ല്‍ സിപിഎമ്മും 28ല്‍ എല്‍ഡിഎഫും
57 സീറ്റുകളിലെ ഫലം വന്നപ്പോള്‍ 29 സീറ്റുകളില്‍ എല്‍ഡിഎഫും 28 സീറ്റുകളില്‍ യുഡിഎഫും ലീഡ് ചെയ്യുന്നു. ഇനിയും വാര്‍ഡുകളില്‍ ഫലം വരാനുണ്ട്
വടകരയില്‍ സോഷ്യലിസ്റ്റ് ജനതയ്ക്ക് ഏഴ് സീറ്റുകള്‍ നഷ്ടപ്പെട്ടു. നേടിയത് ആകെ 4 സീറ്റ്. ഏറാമലയില്‍ 4 സീറ്റുകളില്‍ യുഡിഎഫിന് ലീഡ്.
10:27AM
ഒഞ്ചിയത്ത് ആദ്യ ജയം എല്‍ഡിഎഫിന്
ഒഞ്ചിയം പഞ്ചായത്തിലെ ആദ്യജയം എല്‍ഡിഎഫിന് . ജില്ലാ പഞ്ചായത്ത് എല്‍ഡിഎഫ് 2 യുഡിഎഫ് 1
10:27AM
കോര്‍പ്പറേഷനില്‍ പോരാട്ടം മുറുകുന്നു
കോര്‍പ്പറേഷനില്‍ രണ്ടു സീറ്റ് ഫലം വന്നപ്പോള്‍ ഒന്ന് എല്‍ഡിഎഫും മറ്റൊന്ന് യുഡിഎഫും നേടി. കൂടുതല്‍ സീറ്റില്‍ ലീഡ് ചെയ്യുന്നത് എല്‍ഡിഎഫ് തന്നെ.
ബ്ലോക് പഞ്ചായത്തുകളില്‍ 7 ഇടത്ത് എല്‍ഡിഎഫും, 4 ഇടത്ത് യുഡിഎഫും ലീഡ് ചെയ്യുന്നു.
10:27AM
കോര്‍പ്പറേഷനില്‍ ഒരിടത്ത് സോഷ്യലിസ്റ്റ് ജനത
കോഴിക്കോട് കോര്‍പറേഷന്‍ വലിയങ്ങാടി വാര്‍ഡില്‍ സോഷ്യലിറ്റ് ജനതാ സ്ഥാനാര്‍ഥി കിഷന്‍ ചന്ദ് ജയിച്ചു.
കോര്‍പറേഷനിലെ ലീഡ് നില- എല്‍ഡിഎഫ് 18 യുഡിഎഫ് 15 . കോഴിക്കോട്ട് ചില ഡിവിഷനുകളില്‍ ഐഎന്‍എലിന്‍റെയും ഡിഐസിയുടെ സ്വാധീനം യുഡിഎഫിന് രക്ഷയേകി. ഇത്തരം വാര്‍ഡുകളില്‍ എല്‍ഡിഎഫിന് നേരിയ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചത്.
10:22AM
കൊയിലാണ്ടിയിലും ഇടതു തരംഗം
കൊയിലാണ്ടിയില്‍ ആദ്യഘട്ട വോട്ടെണ്ണല്‍ കഴിഞ്ഞു. രണ്ടാംഘട്ടം തുടങ്ങി, പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നു. ഇപ്പോഴത്തെ നില നഗരസഭ എല്‍ഡിഎഫ് 14 യുഡിഎഫ് 2
10:17AM
വടരയില്‍ എല്‍ഡിഎഫിന് 27 സീറ്റ്
വടകര കോര്‍പ്പറേഷനില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. നേരത്തേതന്നെ വിജയം ഉറപ്പിച്ച എല്‍ഡിഎപ് 27 സീറ്റുകളും യുഡിഎഫ് 17സീറ്റുകളും നേടി. ഒരിടത്ത് കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥിയാണ് ജയിച്ചിരിക്കുന്നത്. വടകരയില്‍ എല്‍ഡിഎഫ് നേരിട്ടിരുന്ന വിമതശല്യം കാര്യമായ തരംഗങ്ങള്‍ ഉണ്ടാക്കിയില്ല.
10:14AM
കോര്‍പ്പറേഷനില്‍ യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പം
കോഴിക്കോട് കോര്‍പ്പറേഷനില്‍ എല്‍ഡിഎഫും യുഡിഎഫും സമനിലയില്‍ രണ്ടുമുന്നണികളും 13 സീറ്റുകളില്‍ വീതം വിജയിച്ചിരിക്കുകയാണ്. ഇതോടെ ഏതെങ്കിലും ഒരു മുന്നണിയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കാനുള്ള സാധ്യത മങ്ങി. ഇനിയും ഫലം പുറത്തുവരാനുണ്ട്
10:08AM
വടകര എല്‍ഡിഎഫ് നിലനിര്‍ത്തി
വടകരയില്‍ 47 ഡിവിഷനുകളില്‍ 25ഉം എല്‍ഡിഎഫ് നേടി. ഇതോടെ എല്‍ഡിഎഫിന് കേവലഭൂരുപക്ഷം ഉറപ്പായി. കഴിഞ്ഞ തവണ 29 സീറ്റുകളായിരുന്നു എല്‍ഡിഎഫ് നേടിയത്. ഇനിയും 8 വാര്‍ഡുകളില്‍ ഫലം വരാനുണ്ട്. 17 സീറ്റിലാണ് യുഡിഎഫ് വിജയിച്ചിരിക്കുന്നത്.
9:58AM
കോര്‍പ്പറേഷനില്‍ 11 വാര്‍ഡുകള്‍ എല്‍ഡിഎഫിന്
കോഴിക്കോട് കോര്‍പ്പറേഷനില്‍ 11 വാര്‍ഡുകള്‍ എല്‍ഡിഎഫ് നേടി. 9 വാര്‍ഡുകളില്‍ യുഡിഎഫ് ജയിച്ചു. രണ്ടുവാര്‍ഡുകളിലെ ഫലം വന്നതോടെയാണ് വീണ്ടും സ്ഥിതി മാറിയത്. കോര്‍പ്പറേഷനില്‍ കേവല ഭൂരിപക്ഷം നേടാന്‍ 38 സീറ്റുകളാണ് ലഭിക്കേണ്ടത്.
9:55AM
വടകരയില്‍ യുഡിഎഫ് വിമതസ്ഥാനാര്‍ഥിയ്ക്ക് ജയം
വടകര രണ്ടാം വാര്‍ഡില്‍ യുഡിഎഫ് റിബല്‍ നെടുവിലേടത്ത് രജിത വിജയിച്ചു. കൊയിലാണ്ടിയില്‍ എല്‍ഡിഎഫിന്റെ ചെയര്‍പഴ് സണ്‍ സ്ഥാനാര്‍ഥി കെ. ശാന്ത ടീച്ചര്‍ ജയിച്ചു.
9:53AM
കോഴിക്കോട്, വടകര, കൊയിലാണ്ടി-ലീഡ് നില
കോഴിക്കോട് ഗ്രാമ, ബ്ളോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് മേല്‍ക്കൈ. 3 . കോഴിക്കോട് കോര്‍പറേഷന്‍ എല്‍ഡിഎഫ് 8 യുഡിഎഫ് 11 ബിജെപി 1 മറ്റുള്ളവര്‍ 3.
കൊയിലാണ്ടി നഗരസഭ എല്‍ഡിഎഫ് 14 യുഡിഎഫ് 2.
വടകര നഗരസഭ എല്‍ഡിഎഫ് 17 യുഡിഎഫ് 13 മറ്റുള്ളവര്‍ 1.
9:50AM
വടകരയില്‍ സ്ഥിതി മാറുന്നു; യുഡിഎഫ് മുന്നേറുന്നു
വടകരയില്‍ എല്‍ഡിഎഫ് യുഡിഎഫ് അന്തരം കുറയുന്നു. 17 ഇടത്ത് എല്‍ഡിഎഫും 14 ഇടത്ത് യുഡിഎഫും ഒരിടത്ത് സിപിഎം വിമതനുമാണ് ലീഡ് ചെയ്യുന്നത്.
9:47AM
ഒഞ്ചിയത്ത് 2ഇടത്ത് സിപിഎം വിമതര്‍ക്ക് ലീഡ്
ഒഞ്ചിയത്ത് രണ്ട് വാര്‍ഡുകളില്‍ സിപിഎം വിമതര്‍ ലീഡ് ചെയ്യുന്നു. കോഴിക്കോട് കോര്‍പ്പറേഷനിലെ
പുതിയറയില്‍ എല്‍ഡിഎഫിലെ പി.എം.വി പണിക്കര്‍ തോറ്റു. യുഡിഎഫിന്റെ കെ. ശ്രീകുമാര്‍ വിജയിച്ചു
9:45AM
കോഴിക്കോട്ട് യുഡിഎഫിന് 9 സീറ്റില്‍ ലീഡ്
എല്‍ഡിഎഫിന്റെ കോട്ടയായ കൊമ്മേരി ഡിവിഷന്‍ യുഡിഎഫ് പിടിച്ചെടുത്തു. ഇതോടെ ലീഡുനിലയില്‍ നേരിയ മാറ്റം വന്നു. കോഴിക്കോട് കോര്‍പറേഷന്‍ എല്‍ഡിഎഫ് 7 യുഡിഎഫ് 9 ബിജെപി 1 മറ്റുള്ളവര്‍ 3.
കൊയിലാണ്ടി നഗരസഭ എല്‍ഡിഎഫ് 15, യുഡിഎഫ് 2 എന്നിങ്ങനെയാണ് ലീഡ് നില.
9:41AM
എരഞ്ഞിപ്പാലം ഡിവിഷന്‍ എല്‍ഡിഎഫ് പിടിച്ചു
കോഴിക്കോട് കോര്‍പ്പറേഷനിലെ എരഞ്ഞിപ്പാലം ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചു. കോഴിക്കോട്ടും എല്‍ഡിഎഫ് മുന്നിട്ടു നില്‍ക്കുകയാണ്.
9:32 AM
വടകരയില്‍ എല്‍ഡിഎഫ് കേവല ഭൂരിപക്ഷത്തിലേയ്ക്ക്
വടകരയില്‍ 8 സീറ്റുകള്‍ കൂടി നേടിയാല്‍ എല്‍ഡിഎഫിന് കേവല ഭൂരിപക്ഷം ലഭിയ്ക്കും. എല്‍ഡിഎഫ് കേന്ദ്രങ്ങളില്‍ വന്‍ ആഹ്ലാദം, പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനങ്ങളുമായി നിരത്തിലിറങ്ങിക്കഴിഞ്ഞു.
9:30 AM
എം കെ പ്രേമജം വിജയിച്ചു
കോഴിക്കോട് കോര്‍പറേഷനില്‍ എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥിയും മുന്‍മേയറുമായ എ.കെ പ്രേമജം വിജയിച്ചു. വടകരയില്‍ എല്‍ഡിഎഫ് 12 സീറ്റിലും യുഡിഎഫ് 8 സീറ്റിലും ജയിച്ചു.
9:25AM
ചാലപ്പുറത്ത് എംടി പത്മ ജയിച്ചു
കോഴിക്കോട് കോര്‍പ്പറേഷനിലെ യുഡിഫിന്റെ മേയര്‍ സ്ഥാനാര്‍ഥി എം ടി പത്മ ചാലപ്പുറം ഡിവിഷനില്‍ നിന്നും 1058 വോട്ടുകളുടെ ലീഡിന് ജയിച്ചു.
9:25AM
നടക്കാവ് ഡിവിഷന്‍ യുഡിഎഫിന്
കോഴിക്കോട് കോര്‍പ്പറേഷനിലെ നടക്കാവ് ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചു. എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥിയായ എം കെ പ്രേമജം നൂറോളം വോട്ടുകള്‍ക്ക് മുന്നിട്ടു നില്‍ക്കുയാണ്
9:25AM
എംടി പത്മ മുന്നിട്ടു നില്‍ക്കുന്നു
കോഴിക്കോട് കോര്‍പ്പറേഷനിലെ ചാലപ്പുറം ഡിവിഷനില്‍ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥിയും മുന്‍ മന്ത്രിയുമായ എംടി പത്മയാണ് ലീഡ് ചെയ്യുന്നത്. പുഞ്ചപ്പാടത്ത് എല്‍ഡിഎഫ് ജയിച്ചു.
9:20AM
പയ്യാനയ്ക്കല്‍ എല്‍ഡിഎഫിന്
കോഴിക്കോട് കോര്‍പ്പറേഷനിലെ പയ്യാനക്കലില്‍ എല്‍ഡിഎപിന് വിജയം. ഇവിടെ സിപിഎം സ്ഥാനാര്‍ഥിയാണ് ജയിച്ചത്
9:16AM
കോഴിക്കോട് എല്‍ഡിഎഫിന് ലീഡ്
കോഴിക്കോട്: ഇതുവരെ നടന്ന വോട്ടെണ്ണലില്‍ കോഴിക്കോട് കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് മുന്നിട്ട് നില്‍ക്കുകയാണ്.
വടകര കോര്‍പ്പറേഷനില്‍ അഞ്ചിടത്ത് എല്‍ഡിഎഫ് ജയിച്ചിട്ടുണ്ട്. ഒരിടത്ത് യുഡിഎഫ് വിമതന്‍ ജയിച്ചു.
75 ഡിവിഷനുകളുള്ള കോഴിക്കോട് കോര്‍പ്പറേഷനില്‍ പത്തിടത്ത് എല്‍ഡിഎഫ് മുന്നിട്ട് നില്‍ക്കുമ്പോള്‍ ആറിടത്ത് യുഡിഎഫിനാണ് ലീഡ്. ഒരിടത്ത് ബിജെപിയ്ക്കാണ് ലീഡ്
കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലും ആദ്യ ഫലങ്ങള്‍ എല്‍ഡിഎഫിന് അനൂകൂലമാണ്.
9:05AM












Click it and Unblock the Notifications