പെണ്‍വാണിഭം മല്ലപ്പള്ളിയില്‍ 6 പേര്‍ അറസ്റ്റില്‍
മല്ലപ്പള്ളി(പത്തനംതിട്ട): അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന നാട്ടുകാരുടെ പരാതിയേത്തുടര്‍ന്നു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയടക്കം 3 സ്ത്രീകളെയും 3 പുരുഷന്‍മാരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.
തിരുവനന്തപുരം സ്വദേശിനി നിര്‍മല (40), മാനന്തവാടി സ്വദേശിനി ലത(30) എന്നിവരേക്കൂടാതെ ഒരു പതിനാറുകാരിയേയും പാമ്പാടി സ്വദേശികളായ അരുണ്‍ (20), രാജീവ് (26), രാജന്‍ (46)എന്നിവരെയുമാണ് കീഴ്‌വായ്പൂര് പോലീസ് അറസ്റ്റ് ചെയ്തത്.
ഇടപാടുകാരെത്തിയതെന്നു കരുതുന്ന ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കീഴ്‌വായ്പൂര് നെയ്‌വേലിപ്പടിക്ക് സമീപം വാടകയ്ക്ക് താമസിച്ച ഇവരുടെ പ്രവൃത്തികളില്‍ സംശയം തോന്നിയ നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിച്ചതിനേത്തുടര്‍ന്നായിരുന്നു പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്.
പോലീസ് വരുന്നതുകണ്ട നിര്‍മല വീട്ടില്‍നിന്ന് ഇറങ്ങിയോടി. പിന്തുടര്‍ന്ന നാട്ടുകാരാണ് ഇവരെ പിടികൂടി പോലീസില്‍ എല്‍പിച്ചത്. സംഭവത്തില്‍ ഉള്‍പ്പെട്ട നിര്‍മലയെ കഴിഞ്ഞദിവസം അനാശാസ്യത്തിനു കറുകച്ചാലില്‍നിന്ന് അറസ്റ്റ് ചെയ്തിരുന്നു.












Click it and Unblock the Notifications