സാന്റിയാഗോ മാര്‍ട്ടിനെതിരെ കേസെടുക്കാന്‍ വിഎസ്

മാര്‍ട്ടിനെതിരെ മുഖ്യമന്ത്രി ഇടപെട്ടു ശേഖരിച്ച തെളിവുകളും എഡിജിപിയ്ക്കു കൈമാറി. മേഘ ഡിസ്ട്രിബ്യൂട്ടേഴ്സിനെതിരെ സിബി മാത്യൂസ് ശേഖരിച്ച തെളിവുകളുടെ കൂടി അടിസ്ഥാനത്തില്‍ മാര്‍ട്ടിന്റെ ബന്ധു ജോണ്‍ കെന്നഡിക്കെതിരെ ക്രിമിനല്‍ കേസെടുക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
മാര്‍ട്ടിനെതിരെ ലോട്ടറി നിയമപ്രകാരവും ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരവും കേസെടുത്താല്‍ അതു ലോട്ടറി വിവാദത്തിലെ പ്രധാന വഴിത്തിരിവായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
മാര്‍ട്ടിനെതിരെ കേസെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നായിരുന്നു ധനവകുപ്പിന്റെ ഇതുവരെയുള്ള നിലപാട്. നാലര വര്‍ഷമായി തോമസ് ഐസക് ഉന്നയിക്കുന്ന ഈ വാദം പൊളിച്ചുകൊണ്ടാണു മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ നീക്കം.
ടിക്കറ്റ് അച്ചടിയും വില്പനയും സമ്മാന വിതരണവുമെല്ലാം മാര്ട്ടിന് നേരിട്ടു നടത്തിയ കാര്യം ഇയാള്‍ ഭൂട്ടാന് ലോട്ടറി ഡയറക്ടര്‍ക്കു നല്കിയ കത്തിന്റെ അടിസ്ഥാനത്തില്‍ വിഎസ് ചൂണ്ടിക്കാട്ടുന്നു.
കേന്ദ്രനിയമ വ്യവസ്ഥകള്‍ ലംഘിച്ചാണു മൊത്തം കാര്യങ്ങള്‍ മാര്ട്ടിന് തന്നെ നടത്തിയതെന്നും ഇതിനു ഭൂട്ടാന് ലോട്ടറി വകുപ്പു കൂട്ടുനിന്നവെന്നും വിഎസ് ചൂണ്ടിക്കാട്ടുന്നു. ഈ നിയമലംഘനത്തി്ന മാര്‍ട്ടിനെതിരെ കേസെടുക്കാനാണു മുഖ്യമന്ത്രിയുടെ നിര്‍ദേശം.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications