കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാന്റിയാഗോ മാര്‍ട്ടിനെതിരെ കേസെടുക്കാന്‍ വിഎസ്

  • By Lakshmi
Google Oneindia Malayalam News

VS Achuthanadan
തിരുവനന്തപുരം: ലോട്ടറി വിവാദത്തില്‍ ധനവകുപ്പിന്റെയും മന്ത്രി തോമസ് ഐസക്കിന്റെയും നിലപാടുകള്‍ തള്ളിക്കളഞ്ഞു സാന്റിയാഗോ മാര്‍ട്ടിനെതിരെ അടിയന്തരമായി കേസെടുക്കാന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ എഡിജിപി: സിബി മാത്യൂസിനു നിര്‍ദേശം നല്‍കി.

മാര്‍ട്ടിനെതിരെ മുഖ്യമന്ത്രി ഇടപെട്ടു ശേഖരിച്ച തെളിവുകളും എഡിജിപിയ്ക്കു കൈമാറി. മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സിനെതിരെ സിബി മാത്യൂസ് ശേഖരിച്ച തെളിവുകളുടെ കൂടി അടിസ്ഥാനത്തില്‍ മാര്‍ട്ടിന്റെ ബന്ധു ജോണ്‍ കെന്നഡിക്കെതിരെ ക്രിമിനല്‍ കേസെടുക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

മാര്‍ട്ടിനെതിരെ ലോട്ടറി നിയമപ്രകാരവും ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരവും കേസെടുത്താല്‍ അതു ലോട്ടറി വിവാദത്തിലെ പ്രധാന വഴിത്തിരിവായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

മാര്‍ട്ടിനെതിരെ കേസെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നായിരുന്നു ധനവകുപ്പിന്റെ ഇതുവരെയുള്ള നിലപാട്. നാലര വര്‍ഷമായി തോമസ് ഐസക് ഉന്നയിക്കുന്ന ഈ വാദം പൊളിച്ചുകൊണ്ടാണു മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ നീക്കം.

ടിക്കറ്റ് അച്ചടിയും വില്‍പനയും സമ്മാന വിതരണവുമെല്ലാം മാര്‍ട്ടിന്‍ നേരിട്ടു നടത്തിയ കാര്യം ഇയാള്‍ ഭൂട്ടാന്‍ ലോട്ടറി ഡയറക്ടര്‍ക്കു നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ വിഎസ് ചൂണ്ടിക്കാട്ടുന്നു.

കേന്ദ്രനിയമ വ്യവസ്ഥകള്‍ ലംഘിച്ചാണു മൊത്തം കാര്യങ്ങള്‍ മാര്‍ട്ടിന്‍ തന്നെ നടത്തിയതെന്നും ഇതിനു ഭൂട്ടാന്‍ ലോട്ടറി വകുപ്പു കൂട്ടുനിന്നവെന്നും വിഎസ് ചൂണ്ടിക്കാട്ടുന്നു. ഈ നിയമലംഘനത്തി്‌ന മാര്‍ട്ടിനെതിരെ കേസെടുക്കാനാണു മുഖ്യമന്ത്രിയുടെ നിര്‍ദേശം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X