ലോകം 2062ല്‍ അവസാനിക്കുമെന്ന്
ന്യൂയോര്‍ക്ക്: ലോകാവസാനം ആരെയും ഒന്നു അങ്കലാപ്പിലാക്കുന്നൊരു ചിന്തയാണ്. ഇതുസംബന്ധിച്ച് ഗവേണഷങ്ങളും പരീക്ഷണങ്ങളും ഒരുപാട് നടക്കുന്നുണ്ട്.
മുമ്പ് 2000ത്തില്‍ ലോകം അവസാനിക്കുമെന്നായിരുന്നു വാദം, അത് പിന്നീട് 2012ല്‍ ലോകം അവസാനിക്കുമെന്ന വാദത്തിന് വഴിമാറി.
മായന്‍ കലണ്ടര്‍ പ്രകാരം 2012ല്‍ ലോകം അവസാനിക്കുമെന്നായിരുന്നു ചിലരുടെ വാദം. ഇതിനെ അടിസ്ഥാനമാക്കി 2012 എന്ന ചലച്ചിത്രവും ഹോളിവുഡില്‍ ഇറങ്ങി. എന്നാല്‍ 2012ല്‍ ലോകം അവസാനിക്കില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്.
2062ലോ അതുമല്ലെങ്കില്‍ 2112ലോ ആണെന്ന വാദവുമായി രംഗതെത്തിയിരിക്കുകയാണ് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രഫസറായ ജെറാര്‍ഡോ അള്‍ഡാന.
മായന്‍ കലണ്ടര്‍ കണക്കുകൂട്ടുന്നതില്‍ പറ്റിയ തെറ്റാണ് 2012ല്‍ ലോകം അവസാനിക്കുമെന്ന വാദത്തിനു അടിസ്ഥാനമെന്നാണ് അദ്ദേഹം പറയുന്നത്.
മായന്‍ കലണ്ടര്‍ ജോര്‍ജിയന്‍ കലണ്ടറി(ആധുനിക കലണ്ടര്‍)ലേക്കു മാറ്റിയപ്പോള്‍ പിഴവ് പറ്റിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യഥാര്‍ഥത്തില്‍ 50100 വര്‍ഷത്തെ വിത്യാസം ഇതുമൂലം ഉണ്ടെന്നാണ് അദ്ദേഹം തയാറാക്കിയ പുതിയ പുസ്തകത്തില്‍ പറയുന്നത്.
ഇതനുസരിച്ച് 2112ലായിരിക്കും ലോകാവസാനമെന്നും ജെറാര്‍ഡോ പറയുന്നു.












Click it and Unblock the Notifications