അലക്‌സാന്‍ഡ്രിയ മില്‍സ് ലോകസുന്ദരി

2010ലെ ലോകസുന്ദരി മല്‍സരത്തില്‍ 119 പേരെ പിന്നിലാക്കിയാണ് വിദ്യാര്‍ഥിനിയയാ അലക്‌സാന്‍ഡ്രിയ ലോകസുന്ദരിയായത്.
നിലവിലുള്ള ലോകസുന്ദരി ജിബ്രാള്‍ട്ടറിന്റെ കൈനേ അല്‍ഡോറിനോ പതിനെട്ടുകാരിയായ പുതിയ സുന്ദരിയെ കിരീടമണിയിച്ചു. മത്സരത്തില്‍ ആദ്യ ഇരുപതു സുന്ദരിമാരുടെ നിരയിലെത്താന്‍ ഇന്ത്യന്‍ സുന്ദരി മാനസ്വി മാംഗായ്ക്കു കഴിഞ്ഞില്ല.
ബോട്‌സ്വാനയില്‍നിന്നുള്ള എമ്മ വാരിയുസ് ഫസ്റ്റ് റണ്ണറപ്പ് ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വെനസ്വേലയില്‍നിന്നുള്ള അഡ്രിയാന വാസിനി സെക്കന്‍ഡ് റണ്ണറപ്പ് ആയി.
2000ല്‍ പ്രിയങ്ക ചോപ്ര ലോകസുന്ദരിയായതിനുശേഷം ഇന്ത്യയില്‍നിന്നൊരാള്‍ ഇൌ പദിവിയിലെത്തിയിട്ടില്ല.












Click it and Unblock the Notifications