അംഗരക്ഷകര്‍ ബൂത്തിനുള്ളില്‍; ലാലുവിനെതിരെ കേസ്

ദിഗ നിയോജക മണ്ഡലത്തില്‍ വോട്ട് ചെയ്യാനെത്തിയപ്പോള്‍ അംഗരക്ഷകരെ ബൂത്തിനകത്തു കയറ്റിയതാണ് ഇവര്‍ക്ക് വിനയായത്. ദിഗ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസര്‍ അശോക് കുമാറിന്റെ പരാതിയിന്മേല്‍ പട്‌ന എയര്‍പോര്‍ട്ട് പൊലീസാണു കേസ് രജിസ്റ്റര്‍ ചെയ്തത്.
അംഗരക്ഷകര്‍ക്ക് ബൂത്തിന്റെ 100 മീറ്റര്‍ അടുത്തു വരെ മാത്രമേ വിഐപികളെ അനുഗമിക്കാന്‍ അനുവാദമുളളുവെന്നാണ് തിരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം
വെറ്റിനറി കോളെജിലെ പതിനെട്ടാം നമ്പര്‍ ബൂത്തില്‍ മക്കളായ തേജ് പ്രതാപിനും രാഗിണിക്കുമൊപ്പം എത്തിയാണു ലാലുവും റാബ്‌റിയും വോട്ട് രേഖപ്പെടുത്തിയത്. സംഭവത്തില്‍ പ്രതികരിക്കാന്‍ ലാലു വിസമ്മതിച്ചു. ഇന്ന് സംസ്ഥാത്തെ എട്ടു ജില്ലകളില്‍ നാലാംഘട്ട പോളിങ് നടക്കുകയാണ്.












Click it and Unblock the Notifications