എയര്‍ ഇന്ത്യ 434 സര്‍വീസുകള്‍ റദ്ദാക്കി
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഗള്‍ഫ് മേഖലയിലേക്ക് 434 വിമാന സര്‍വീസുകള്‍ എയര്‍ഇന്ത്യ റദ്ദാക്കി. ഞായറാഴ്ച പ്രാബല്യത്തില്‍വന്ന ശൈത്യകാല ഷെഡ്യൂളിലാണ് സര്‍വീസുകള്‍ വെട്ടിക്കുറച്ചിരിയ്ക്കുന്നത്. ആഴ്ചയില്‍ 24 ഫൈ്‌ളറ്റ് എന്ന നിലയില്‍ 2011 ഫിബ്രവരി 28 വരെയാണ് ഈ നടപടി.
ഒക്ടോബര്‍ 27 വരെ കേരളത്തില്‍ നിന്നുള്ള മുന്നൂറിലേറെ എയര്‍ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ റദ്ദാക്കിയതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നെങ്കിലും റദ്ദാക്കിയ സര്‍വീസുകള്‍ കാര്യമായൊന്നും പുനസ്ഥാപിക്കപ്പെട്ടില്ല.
ആദ്യ ഘട്ടത്തില്‍ ഉയര്‍ന്ന പ്രതിഷേധം നിലയ്ക്കും മുമ്പെയാണ് എയര്‍ഇന്ത്യ കൂടുതല്‍ റദ്ദാക്കല്‍ നടപടികളുമായി മുന്നോട്ടു പോകുന്നത്.












Click it and Unblock the Notifications