കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
യുവതിയുടെ മൃതദേഹം ചാക്കില്‍കെട്ടിയ നിലയില്‍
തൃശൂര്‍: ഒല്ലൂരിനടുത്ത് ദേശീയപാത 47ല്‍ യുവതിയുടെ മൃതദേഹം ചാക്കില്‍കെട്ടിയ നിലയില്‍ കണ്ടെത്തി.
നാടോടി യുവതിയായ മൈസൂര്‍ സ്വദേശിനി ആശയുടേതാണ് മൃതദേഹമെന്ന് ഒല്ലൂര്‍ പോലീസ് പറഞ്ഞു.
മാസങ്ങളായി ഒല്ലൂര്‍ മേഖലയില്‍ എത്തിയ നാടോടിസംഘത്തില്‍പെട്ട യുവതിയാണ്കൊല്ലപ്പെട്ടത്. പായയില്‍ പൊതിഞ്ഞ ജഡം തിങ്കളാഴ്ച രാവിലെയാണ് കണ്ടെത്തിയത്.
നാടോടി സംഘത്തിലുണ്ടായിരുന്ന ഒരാള്‍ മൈസൂരിലെത്തി സുഹൃത്തിനോട് യുവതിയെക്കൊന്ന് വഴിയരികില്‍ തള്ളിയ വിവരം പറഞ്ഞിരുന്നു.
ഇയാള്‍ ഒല്ലൂരില്‍ താമസിക്കുന്ന യുവതിയുടെ മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസും നാടോടി സംഘവും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Comments
Story first published: Monday, November 1, 2010, 15:27 [IST]