Get Updates
Get notified of breaking news, exclusive insights, and must-see stories!

കിനാലൂര്‍ ഇടതിനൊപ്പം തന്നെ

കോഴിക്കോട്: കേരളത്തിലെ നന്ദിഗ്രാമെന്ന് പ്രതിപക്ഷം ആരോപിച്ച കിനാലൂര്‍ ഉള്‍പ്പെടുന്ന പഞ്ചായത്തില്‍ എല്‍ഡിഎഫിന് വിജയം. ആകെയുള്ള 21 വാര്‍ഡില്‍ 11 എണ്ണം നേടിയാണ് ഇടതുമുന്നണി ഇവിടെ അഭിമാന ജയം കരസ്ഥമാക്കിയത്. കിനാലൂര്‍ നാലുവരിപ്പാത നിര്‍മാണം വിവാദത്തിലായതോടെ പനങ്ങാട് പഞ്ചായത്തിലെ തിരഞ്ഞെടുപ്പിനെ രാഷ്ട്രീയകേരളം ഉറ്റുനോക്കിയിരുന്നു.

നിര്‍ദ്ദിഷ്ട വ്യവസായ പാര്‍ക്കിലേക്ക് കിനാലൂരിലൂടെയുള്ള നാലുവരിപ്പാത നിര്‍മാണം ഒരു വിഭാഗം തടഞ്ഞതോടെയാണ് കിനാലൂര്‍ രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയത്. സര്‍വകക്ഷി യോഗം തീരുമാനമെടുത്തതിന്റെ അടിസ്ഥാനത്തില്‍ ആരംഭിച്ച സര്‍വേ ഒരു വിഭാഗമാളുകള്‍ ചേര്‍ന്ന് തടഞ്ഞിരുന്നു. ഇവരെ അറസ്റ്റു ചെയ്ത നീക്കാന്‍ ചെന്ന പൊലീസിനെ ചാണകവെള്ളമൊഴിച്ചാണ് സമരക്കാര്‍ നേരിട്ടത്. നിയന്ത്രണം വിട്ട പൊലീസ് സേന കയ്യില്‍ കിട്ടിയവരെയെല്ലാം അന്ന് തല്ലിച്ചതയ്ക്കുകയും ചെയ്തു. ഇതോടെ സംഭവം പ്രതിപക്ഷവും ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയുമെല്ലാം ഏറ്റെടുക്കുകയും സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കി മാറ്റുകയുമായിരുന്നു. ഇതോടെ ഇവിടത്തെ തിരഞ്ഞെടുപ്പ് ഇടതുമുന്നണി പ്രത്യേകിച്ച് സിപിഎം അഭിമാനപോരാട്ടമായി ഏറ്റെടുക്കുകയായിരുന്നു.

കേരളത്തില്‍ ആഞ്ഞടിച്ച യുഡിഎഫ് തരംഗത്തില്‍ കോഴിക്കോടും കിനാലൂരടങ്ങുന്ന പനങ്ങാട് പഞ്ചായത്തും വീഴുമെന്ന് തന്നെയായിരുന്നു യുഡിഎഫ് കേന്ദ്രങ്ങളുടെ പ്രതീക്ഷ. എന്നാല്‍ ഇപ്പോള്‍ നേടിയ വിജയത്തോടെ എതിരാളികള്‍ക്ക് ശക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ഇടതുകേന്ദ്രങ്ങള്‍.

വ്യവസായപാര്‍ക്ക് അടങ്ങുന്ന നിര്‍ദിഷ്ടപ്രദേശത്തെ രണ്ട്, ആറ്, ഒന്‍പത് വാര്‍ഡുകള്‍ എല്‍ഡിഎഫ് നേടി. കിനാലൂര്‍ പ്രദേശമടങ്ങുന്ന ബ്ലോക്ക് ഡിവിഷനില്‍ എല്‍ഡിഎഫിലെ റംല 336 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+