ഇടത് അടിത്തറ ഭദ്രം: പിണറായി

പ്രതീക്ഷിച്ച വിജയം നേടാനായില്ല. എന്നാല്‍ ഇതിനര്‍ത്ഥം ഇടതുമുന്നണി ദുര്‍ബലപ്പെട്ടുവെന്നല്ല, തിരഞ്ഞെടുപ്പോടെ മുന്നണി ബലപ്പെടുക തന്നെയാണ് ചെയ്തതെന്ന് വോട്ടിന്റെ കണക്കുകള്‍ നിരത്തി പിണറായി വിശദീകരിച്ചു.
എല്‍ഡിഎഫ് വിട്ടുപോയവരെ കൂടെ കൂട്ടിയ യുഡിഎഫിനു പ്രതീക്ഷിച്ച മുന്നേറ്റം നടത്താനായില്ല. എല്‍ഡിഎഫിനു 10ലക്ഷം വോട്ടുകള്‍ കൂടുതലായി ലഭിച്ചു.
തിരഞ്ഞെടുപ്പില്‍ വര്‍ഗീയ ശക്തികളുമായി കൂട്ടുചേരാന്‍ യുഡിഎഫിനു മടിയുണ്ടായില്ല. ഇതിനു തെളിവുണ്ട്. ഇടതുമുന്നണിക്കെതിരേ ചില ശക്തികളുടെ ധ്രുവീകരണമുണ്ടായി. എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ ജയിച്ചതു യുഡിഎഫിന്റെ വോട്ടു കൊണ്ടാണ്. ബിജെപി നില മെച്ചപ്പെടുത്തിയിട്ടില്ല.
പാര്‍ട്ടി വിമതരുടെ ജയം യുഡിഎഫുമായി ചേര്‍ന്നുളളതാണ്. ഇതു താത്കാലികം മാത്രമാണ്. ഇങ്ങിനെയൊരു സാഹചര്യമുണ്ടാകുമ്പോള്‍ ഏത് മുന്നണിയും സാധാരണനിലയില്‍ തകരും. എന്നാല്‍ ഇതിനെയെല്ലാം നേരിട്ട് ഇടതുമുന്നണി നല്ല തിരഞ്ഞെടുപ്പ് ഫലമുണ്ടാക്കുകയാണ് ചെയ്തത്. ഇത് ഞങ്ങള്‍ക്ക് നല്ല ആത്മവിശ്വാസം തരുന്നുവെന്ന് പിണറായി പറഞ്ഞു.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജില്ല തിരിച്ച് ഇടതുമുന്നണിയ്ക്ക് ലഭിച്ച വോട്ടുകളുടെ കണക്കും പിണറായി വാര്‍ത്താസമ്മേളനത്തില്‍ അവതരിപ്പിച്ചു. വര്‍ഗീയശക്തികളുമായി യുഡിഎഫിനുള്ള അടുപ്പത്തിന് പ്രത്യക്ഷ ഉദാഹരണങ്ങളുണ്ടെന്നും പിണറായി ചൂണ്ടിക്കാട്ടി
കൈവെട്ട് കേസിലെ പ്രതി അനസ് എറണാകുളം ജില്ലയിലെ വാഴക്കുളത്തെ വഞ്ചിനാട് സീറ്റില്‍ ജയിച്ചത് യു.ഡി.എഫിന്റെ പിന്തുണയോടെയാണെന്ന് കണക്കുകള്‍ നിരത്തി സ്ഥാപിയ്ക്കാനും പിണറായി ശ്രമിച്ചു.












Click it and Unblock the Notifications