പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും. ത്രിതല പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും അംഗങ്ങളുടെ സത്യപ്രതിജ്ഞ രാവിലെ പത്തു മണിക്കാണ്. വിവിധ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ 21000ത്തോളം ജനപ്രതിനിധികളാണ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്നത്.
ഏറ്റവും പ്രായം കൂടിയ അംഗം ആദ്യം വരണാധികാരി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും. തുടര്‍ന്ന് മറ്റംഗങ്ങള്‍ മുതിര്‍ന്ന അംഗത്തിനു മുമ്പാകെയാണ് പ്രതിജ്ഞചെയ്യുക.
കോര്‍പ്പറേഷനുകളിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞ രാവിലെ പതിനൊന്നരയ്ക്കാണ്. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി, വടകര നഗരസഭകളിലെ അംഗങ്ങളും ഈ സമയത്ത് സത്യപ്രതിജ്ഞ ചെയ്യും. എന്നാല്‍ കോഴിക്കോട് ത്രിതല പഞ്ചായത്തുകളിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞ വൈകുന്നേരം നാലിനാണ്.
പുതിയ ഭരണസമിതികളുടെ ആദ്യയോഗം സത്യപ്രതിജ്ഞയ്ക്ക് ശേഷം നടക്കും. തിങ്കളാഴ്ച കാലാവധി കഴിയാത്ത തദ്ദേശ സമിതികളുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കും.












Click it and Unblock the Notifications