കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്തുവയസ്സുകാരിയെ ഓട്ടോഡ്രൈവര്‍ പീഡിപ്പിച്ചു

  • By Lakshmi
Google Oneindia Malayalam News

ചേര്‍ത്തല: കുട്ടികളെ സ്‌കൂളില്‍ കൊണ്ടുപോകുന്ന ഓട്ടോഡ്രൈവര്‍ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി. ഓട്ടോഡ്രൈവറായ ബാലചന്ദ്രനെ (39) നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു.

പ്രതിയെ ചേര്‍ത്തല ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡുചെയ്തു.വീട്ടിലെത്തിയ പെണ്‍കുട്ടി ബന്ധുവിനോട് വിവരം പറഞ്ഞതിനെത്തുടര്‍ന്ന് ഓട്ടോഡ്രൈവറെ ബന്ധുക്കള്‍ ശക്തീശ്വരം കവലയില്‍ വിളിച്ചുവരുത്തി ചോ ദ്യം ചെയ്യുന്നതിനിടെ സംഭവമറിഞ്ഞ നാട്ടുകാര്‍ ഇയാളെ കൈകാര്യം ചെയ്യുകയായിരുന്നു.

നാട്ടുകാരുടെ ആക്രമണത്തില്‍ പ്രതിയുടെ വലതുകണ്ണിന് ഗുരുതരമായി പരിക്കേറ്റു. താടിയെല്ല് ഒടിഞ്ഞു. പ്രതി ആശുപത്രിയിലുണ്ടെന്നറിഞ്ഞ് നാട്ടുകാര്‍ സംഘടിച്ച് വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

പ്രതിയെ കൊണ്ടുപോകാനെത്തിയ പോലീസ് ജീപ്പ് നാട്ടുകാര്‍ തടഞ്ഞു. പ്രതിയെ വീണ്ടും ഡോക്ടറെ കാണിച്ചശേഷം ഏറെനേരം കഴിഞ്ഞാണ് പോലീസ് സ്‌റ്റേഷനിലേക്കുകൊണ്ടുപോയത്.

ചേര്‍ത്തല നഗരത്തിലെ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിക്ക് തിങ്കളാഴ്ച അവധിയായിരുന്നു. എന്നാല്‍ ഇക്കാര്യം കുട്ടിയുടെ മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ല.

പതിവുപോലെ തിങ്കളാഴ്ച രാവിലെ കുട്ടിയുമായി സ്‌കൂളിനു മുമ്പിലെത്തിയശേഷം അവധിയാണെന്നുപറഞ്ഞ് ബാലചന്ദ്രന്‍ കുട്ടിയെ കളവംകോടത്തുള്ള സ്വന്തം വീട്ടിലേക്കു കൊണ്ടുപോകുകയായിരുന്നു.

പട്ടികയറുമെന്നുപറഞ്ഞ് വീടിന്റെ വാതിലടച്ചശേഷമാണ് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഈസമയം വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. കുട്ടി നിലവിളിച്ചതോടെ ഇയാള്‍ തിരികെ കുട്ടിയെ വീട്ടില്‍ കൊണ്ടുചെന്നുവിടുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X