Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒബാമയുടെ പ്രസംഗം സിപിഎം ബഹിഷ്‌കരിക്കില്ല

Obama
ദില്ലി: ഇന്ത്യാ സന്ദര്‍ശനത്തിനിടെ അമേരിക്കയുടെ പ്രസിഡന്റ് ബരാക് ഒബാമ പാര്‍ലമെന്റ് അംഗങ്ങളെ അഭിസംബോധന ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനെച്ചൊല്ലി ഇടതുകക്ഷികള്‍ക്കിടയില്‍ ഭിന്നത.

മറ്റ് ഇടതുപാര്‍ട്ടികള്‍ പങ്കെടുത്തില്ലെങ്കിലും തങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന നിലപാടിലാണ് സിപിഎം എന്നാല്‍ ഫോര്‍വേഡ് ബ്ലോക്കും ആര്‍എസ്പിയും ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന സൂചനയാണ് നല്‍കിയത്.

ഫോര്‍വേഡ് ബ്ലോക്ക് ദേശീയനേതൃയോഗം വ്യാഴാഴ്ച ചേരുന്നുണ്ട്. അതില്‍ ഇതുസംബന്ധിച്ച അന്തിമതീരുമാനമെടുക്കുമെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയസെക്രട്ടറി ജി. ദേവരാജന്‍ അറിയിച്ചു.

ഒബാമയുടെ ഇന്ത്യാസന്ദര്‍ശനത്തിന് എതിരെ എട്ടിന് ഇടതുപാര്‍ട്ടികള്‍ പ്രതിഷേധപ്രകടനം നടത്തുന്നുണ്ട്. അന്നുവൈകിട്ടാണ് പാര്‍ലമെന്റിലെ ചടങ്ങും.

ഒബാമയെ എതിര്‍ക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു ആദ്യം സിപിഎം എന്നാല്‍ ഫോര്‍വേഡ് ബ്ലോക്ക് എട്ടിന് പ്രതിഷേധപരിപാടികള്‍ പ്രഖ്യാപിച്ചപ്പോഴാണ് സിപിഎമ്മും സിപിഐയും അതില്‍ ഭാഗമാകാന്‍ തീരുമാനിച്ചത്. ഒബാമയുടെ സന്ദര്‍ശനത്തിനിടെ പ്രതിഷേധദിനം ആചരിക്കുമെന്ന് കാണിച്ച് ഇടതുപാര്‍ട്ടിയില്‍ വാര്‍ത്താക്കുറിപ്പ് ഇറക്കുകയും ചെയ്തിരുന്നു.

ഇതിനിടെ ഒബാമയുടെ സന്ദര്‍ശനവും ദീപാവലിആഘോഷവും മുന്‍നിര്‍ത്തി എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജാഗ്രതാനിര്‍ദേശം നല്‍കി.

ദില്ലിയിലും മുംബൈയിലും ജമ്മുകാഷ്മീരിലും അതീവ ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്. ഈ സംസ്ഥാനങ്ങളില്‍ ആക്രമണപദ്ധതികള്‍ക്ക് ഭീകരസംഘടനകള്‍ നീക്കം നടത്തുന്നതായുള്ള രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് കേന്ദ്രത്തിന്റെ ജാഗ്രതാനിര്‍ദേശം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+