പ്രണയം: 19കാരിയെ വീട്ടുകാര്‍ വിഷംകൊടുത്ത് കൊന്നു
കഡപ്പ: ആന്ധ്രയില്‍ പ്രണയത്തിന്റെ പേരില്‍ വീണ്ടും അഭിമാനക്കൊലപാതകം. പത്തൊന്‍പതുകാരിയാണ് ഇത്തവണ വീട്ടുകാരുടെ അഭിമാനബോധത്തിന് ഇരയായത്.
ആന്ധ്രയിലെ കഡപ്പ ജില്ലയിലെ റായല്‍ചോതിസ്വദേശിയായ രൂപയാണ് കൊല്ലപ്പെട്ടത്. പിതാവ് ശിവരാമ ചാരി മകളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയശേഷം വീട്ടുപരിസരത്ത കുഴിച്ചിടുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്.
ഞായറാഴ്ച രാത്രിയാണത്രേ വീട്ടുകാര്‍ വിഷം ചേര്‍ത്ത ഭക്ഷണം കഴിയ്ക്കാന്‍ രൂപയെ നിര്‍ബ്ബന്ധിച്ചത്. മരണം സംഭവിച്ചുകഴിഞ്ഞ് അര്‍ദ്ധരാത്രി വീട്ടുകാര്‍ ചേര്‍ന്ന് മൃതദേഹം കുഴിച്ചിടുകയായിരുന്നു.
അന്യജാതിയില്‍പ്പെട്ട യുവാവുമായുള്ള പ്രണയബന്ധമാണ് രൂപയുടെ ബന്ധുക്കളെ ചൊടിപ്പിച്ചത്. പലവട്ടം ബന്ധം തുടരരുതെന്ന് താക്കീത് ചെയ്തിട്ടും രൂപ ബന്ധം ഉപേക്ഷിക്കാന്‍ തയ്യാറായിരുന്നില്ലത്രേ. ഇതിന്റെ പേരില്‍ വീട്ടുകാര്‍ രൂപയുടെ വിദ്യാഭ്യാസവും നിര്‍ത്തിയിരുന്നു.
നാട്ടുകാരുടെ പരാതിയത്തുടര്‍ന്നാണ് പൊലീസ് രൂപയുടെ വീട്ടിലെത്തി കാര്യം അന്വേഷിച്ചത്. രൂപ അപസ്മാരം വന്ന് മരിച്ചതാണെന്നായിരുന്നു വീട്ടുകാരുടെ മറുപടി.
പിന്നീട് വീട്ടുപരിസരത്തുനിന്നും പൊലീസ് രൂപയുടെ മൃതദേഹം കുഴിച്ചെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. സംഭവത്തെക്കുറിച്ച അന്വേഷണം നടക്കുകയാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.












Click it and Unblock the Notifications