Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യം രാഹുല്‍ മുഖ്യമന്ത്രിയാകട്ടെ: നിതീഷ്

Rahul Gandhi
പട്‌ന: പ്രധാനമന്ത്രിയാകാന്‍ ആശിക്കുന്നതിനുമുമ്പ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിയാകട്ടെയെന്ന് ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.(യു) നേതാവുമായ നിതീഷ്‌കുമാര്‍.

സംസ്ഥാനത്തെ വികസനപദ്ധതികളെ അഴിമതി പിടികൂടിയിരിക്കുകയാണെന്ന രാഹുലിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു നിതീഷ്.

ബീഹാറിലെ വികസനത്തെക്കുറിച്ച് രാഹുലിന്റെ ഒട്ടേറെ വിമര്‍ശനങ്ങള്‍ കേട്ടിട്ടുണ്ട്. പ്രധാനമന്ത്രിയാകാന്‍ ശ്രമിക്കുംമുമ്പ് രാഹുല്‍ മുഖ്യമന്ത്രിയാകട്ടെ. ഭരണനിര്‍വഹണം എന്നാല്‍ എന്താണെന്ന് അപ്പോഴേ മനസ്സിലാകൂ- നിതീഷ് പറഞ്ഞു.

ബീഹാര്‍ തിരഞ്ഞെടുപ്പു പ്രചാരണ പരിപാടികളില്‍ രാഹുല്‍ പറയുന്ന പലകാര്യങ്ങളും ബീഹാറില്‍ വന്‍ വിമര്‍ശനങ്ങള്‍ നേരിടുകയാണ്. കഴിഞ്ഞ ദിവസം ശരദ് യാദവ് രാഹുലിനെ ഗംഗയിലെറിയണമെന്ന് പറഞ്ഞത് വലിയ വിവാദമായിരുന്നു. ഇതില്‍ യാദവ് മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+