ബാബറി മസ്ജിദ് തകര്‍ത്തത് കുറ്റം: സോണിയ

മസ്ജിദ് തകര്‍ത്തതു ക്രിമിനല്‍ പ്രവര്‍ത്തനം ആണ്. ഉത്തരവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരും. വര്‍ഗീയ ധ്രുവീകരണത്തെ ചെറുക്കും. വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടം തുടരും. മുംബൈ ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുമ്പില്‍ കൊണ്ടു വരണം- സോണിയ ആവശ്യപ്പെട്ടു.
കശ്മീരിലെ പ്രശ്‌നങ്ങള്‍ക്കു രാഷ്ട്രീയ പരിഹാരമാണ് ആവശ്യമെന്ന് സോണിയ അഭിപ്രായപ്പെട്ടു.കശ്മീരിലെ വിവിധ വിഭാഗങ്ങളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയാറാണ്. കശ്മീരിലെ. സംഭവങ്ങള്‍ വേദനാ ജനകമാണ്. അവിടത്തെ ജനങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ നടപടികളെ വിശ്വാസത്തിലെടുക്കണം. നഷ്ടപ്പെട്ട ജീവനുകള്‍ രാഷ്ട്രത്തിന്റെ നഷ്ടമാണ്-അവര്‍ പറഞ്ഞു.
നക്‌സല്‍ ഭീഷനി ആഭ്യന്തര സുരക്ഷാ പ്രശ്‌നമാണ്. ഇടതു തീവ്രവാദം രാജ്യത്തിന്റെ സുരക്ഷയ്ക്കു ഭീഷണിയാണെന്നും സോണിയ ഗാന്ധി വ്യക്തമാക്കി.
വനിതാ സംവരണ ബില്‍ ലോക്‌സഭയിലും പാസാക്കുമെന്ന് സോണിയ ഉറപ്പു നല്‍കി. കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉററപ്പാക്കും. ഭൂമി ഏറ്റെടുക്കാനുള്ള നിയമം പരിഷ്‌കരിക്കുമെന്നും സോണിയ ഉറപ്പു നല്‍കി.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളെ തിരഞ്ഞെടുക്കാന്‍ എഐസിസി യോഗം സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തി.












Click it and Unblock the Notifications