ലഖ്‌നൊവില്‍ 17കാരിയുടെ 3 വിരലുകള്‍ വെട്ടിമാറ്റി
ലഖ്‌നൊ: ലഖ്‌നൊവിനടുത്തുള്ള ഇത്താനുജയില്‍ 17കാരിയെ നാലംഗ സംഘം ആക്രമിക്കുകയും കുട്ടിയുടെ വലത് കൈയിലെ മൂന്ന് വിരലുകള്‍ വെട്ടിമാറ്റുകയും ചെയ്തു.
പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ രഞ്ജനയാണ് ഈ ക്രൂരകൃത്യത്തിന് ഇരയായത്. ടെംപോയില്‍ സഞ്ചരിക്കുകയായിരുന്ന രഞ്ജനയെ ഒരു സംഘം യുവാക്കള്‍ വണ്ടിയില്‍ നിന്ന് പിടിച്ചിറക്കി ക്രൂരമായി മര്‍ദ്ദിക്കുകയും വലത് കൈയിലെ മൂന്ന് വിരലുകള്‍ വെട്ടിമാറ്റുകയുമായിരുന്നു.
മഡിയാവോണ്‍ സ്വദേശിയായ കൈലാസാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന് രഞ്ജനയുടെ ബന്ധുക്കള്‍ ആരോപിച്ചു. കൈലാസിന്റെ വിവാഹഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് കൃത്യമെന്ന് പൊലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് കൈലാസിനെതിരെയും മൂന്ന് കൂട്ടാളികള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications