Get Updates
Get notified of breaking news, exclusive insights, and must-see stories!

3വയസ്സുകാരിയെ പീഡിപ്പിച്ച യുവാവിനെ തല്ലിക്കൊന്നു

അകോല: മൂന്നര വയസുകാരിയെ പീഢിപ്പിച്ചുവെന്നാരോപിച്ച് കുട്ടിയുടെ ബന്ധുക്കള്‍ യുവാവിനെ തല്ലിക്കൊന്നു. സുനില്‍ സോപന്‍ മന്‍വാര്‍ എന്ന 25കാരനായ യുവാവാണ് കൊല്ലപ്പെട്ടത്.

അമ്മ ഉപേക്ഷിച്ച കുട്ടി പഞ്ചശീല നഗറിലുള്ള മുത്തശ്ശിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇവിടുത്തെ
വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ സുനില്‍ മിഠായി വാങ്ങിത്തരാമെന്നു പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ ഇടത്തേക്ക് കൊണ്ടുപോയി പീഢിപ്പിച്ചുവെന്നാണ് ആരോപണം.

കരഞ്ഞു കൊണ്ട് വീട്ടിലേക്കോടിയ കുട്ടിയെ പരിശോധിച്ച ബന്ധുക്കള്‍ക്ക് കുട്ടി പീഢിപ്പിക്കപ്പെട്ടുവെന്ന് മനസിലായി. ചോരവാര്‍ന്നൊഴുകിയ നിലയില്‍ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. മന്‍വാറാണ് പീഡിപ്പിച്ചതെന്ന് കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. രോഷാകുലരായ ഇവര്‍ സംഘം ചേര്‍ന്ന് ഇയാളെ മര്‍ദ്ദിയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിലയില്‍ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല.

മന്‍വാറിന്റെ സഹോദരന്‍ പോലീസില്‍ കൊടുത്ത പരാതി പ്രകാരം കൊലപാതകക്കുറ്റത്തിന് നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+