നോക്കിയ പ്ലാന്റില്‍ യുവതി മരിച്ചു
ചെന്നൈ: നോക്കിയ മൊബൈല്‍ കമ്പനിയുടെ നിര്‍മ്മാണയൂണിറ്റില്‍ ജീവനക്കാരിയായ യുവതി മരിച്ചു.
ശ്രീപെരുംപുത്തൂരിലുള്ള നിര്‍മ്മാണ യൂണിറ്റിലെ ലോഡര്‍ മെഷീനില്‍ കഴുത്തുകുരുങ്ങി അംബിക (22) എന്ന തൊഴിലാളിയാണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ജോലിക്കിടെയാണ് അംബിക അപകടത്തില്‍പ്പെട്ടത്. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. വെള്ളൂര്‍ ജില്ലക്കാരിയാണ് അംബിക.
കമ്പനിയിലെ സുരക്ഷാ സംവിധാനങ്ങളിലെ പിഴവ് കാരണമാണ് അപകടമുണ്ടായതെന്ന് ആരോപിച്ച് ഒരു വിഭാഗം തൊഴിലാളികള്‍ മാനേജ്‌മെന്റിനെതിരെ പ്രകടനം നടത്തി. തൊഴിലാളി മരിച്ചതു മൂലം ചൊവ്വാഴ്ച യൂണിറ്റിന് അവധി ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
അപകടത്തെ കുറിച്ച് ആഭ്യന്തര അന്വേഷണത്തിന് കമ്പനി മാനേജ്‌മെന്റ് ഉത്തരവിട്ടു. കൊല്ലപ്പെട്ട തൊഴിലാളിയുടെ കുടുംബത്തിന് ആവശ്യമായ സഹായമെത്തിക്കുമെന്നും മാനേജ്‌മെന്റ് ഉറപ്പുനല്‍കി.












Click it and Unblock the Notifications