കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിതാ മെംബറെ വീട്ടില്‍ നിന്നും ഇറക്കിവിട്ടു

  • By Lakshmi
Google Oneindia Malayalam News

ഹരിപ്പാട്: വീട്ടുകാരുടെ എതിര്‍പ്പ് ലംഘിച്ച് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ച യുവതിയെയും മകളെയും വീട്ടില്‍ നിന്നും ഇറക്കിവിട്ടു.

ആലപ്പുഴയിലെ മുതുകുളം ഗ്രാമപഞ്ചായത്ത് 15ാം വാര്‍ഡില്‍ നിന്നും വിജയിച്ച ഉഷയെയും മകളെയുമാണ് അച്ഛനും അമ്മാവനും ഉള്‍പ്പെടെയുള്ളവര്‍ വീട്ടില്‍ നിന്നും ഇറക്കിവിട്ടത്.

ഗ്രാമവികസന മുന്നണി രൂപീകരിച്ച് ഇടതുവലതു മുന്നണികള്‍ക്കെതിരേ ഇവരുടെ ബന്ധുക്കള്‍ മത്സരിപ്പിച്ച അമ്മിണി എന്ന സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചാണ് ഉഷ വിജയിച്ചത്.

അച്ഛനുള്‍പ്പെടെയുള്ളവര്‍ നിര്‍ത്തിയ സ്ഥാനാര്‍ഥിയെ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളി 35 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചാണ് ഉഷ പഞ്ചായത്തംഗമായത്.

സ്ഥാനാര്‍ഥിയായപ്പോള്‍ മുതല്‍ പിന്‍മാറാന്‍ വീട്ടുകാര്‍ ഉഷയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. 17 വര്‍ഷം മുമ്പു വിവാഹിതയായ ഉഷ പത്തു വര്‍ഷം മുമ്പ് വിവാഹമോചനം നേടിയശേഷം കുടുംബവീട്ടിലാണു താമസം.

എം.എ. ബിരുദധാരിയായ ഇവര്‍ പാരലല്‍ കോളജില്‍ അധ്യാപികയാണ്. ഇവരുടെ അമ്മാവന്‍ ചെല്ലപ്പന്‍ ഉള്‍പ്പെടെയുള്ളവര്‍ നയിക്കുന്ന ഗ്രാമവികസന മുന്നണി സ്ഥാനാര്‍ഥിക്കെതിരേ മത്സരിക്കരുതെന്നായിരുന്നു ബന്ധുക്കളുടെ നിബന്ധന. ചെറുപ്പം മുതല്‍ കോണ്‍ഗ്രസ് വിശ്വാസിയായ ഉഷ മത്സരത്തില്‍ നിന്നും പിന്‍മാറിയില്ല.

വീട്ടുകാര്‍ ഇറക്കി വിട്ടതിനെത്തുടര്‍ന്നു നാട്ടുകാരും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഇതേ വാര്‍ഡില്‍ ഒരു വീട് വാടകയ്‌ക്കെടുത്ത് ഉഷയേയും പ്ലസ്ടു വിദ്യാര്‍ഥിയായ മകള്‍ ഗായത്രിയേയും താമസിപ്പിച്ചിരിക്കുകയാണ്.

വീട്ടുകാര്‍ പറഞ്ഞതു കേള്‍ക്കാത്തതിനാലാണ് ഇറക്കി വിട്ടതെന്ന് ഉഷയുടെ അമ്മാവന്‍ വാഴാശേരി പുതുവലില്‍ ചെല്ലപ്പന്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X