പീഡനം: ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തി
പാലക്കാട്: പീഡനം സഹിക്കവയ്യാതെ ഭാര്യ ഭര്‍ത്താവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു.
അട്ടപ്പാടി കള്ളമല നെടുങ്കാലില്‍ ഏലിയാസ് (40) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം നടന്നത്.
മദ്യപാനത്തിന് ശേഷം ഏലിയാസ് ഡെയ്‌സിലെ തിങ്കളാഴ്ച രാത്രി കഠിനമായി മര്‍ദ്ദിക്കുകയും വീണ്ടും പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവത്രേ.
മദ്യലഹരിയിലായിരുന്ന ഏലിയാസ് ഉറങ്ങിയെന്ന് ഉറപ്പായശേഷം സ്വന്തം ജീവന്‍ രക്ഷിക്കാനായി ഡെയ്‌സി ചുറ്റിക എടുത്ത് ഏലിയാസിനെ കൊലപ്പെടുത്തുകയായിരുന്നുവത്രേ. ഏലിയാസ് തല്‍ക്ഷണം മരിച്ചു. എബിന്‍, സിബിന്‍ എന്നിവര്‍ മക്കളാണ്.
ഭര്‍ത്താവിന്റെ മര്‍ദ്ദനത്തില്‍ സാരമായി പരുക്കേറ്റ ഡെയ്‌സിയെ അഗളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


Click it and Unblock the Notifications