വിമാനം മോഷണം പോയി
തെഗുസിഗല്‍പ(ഹോണ്ടുറാസ്): ഹോണ്ടുറാസിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സൈനിക കേന്ദ്രത്തില്‍ അതിക്രമിച്ചു കയറിയ അഞ്ച് ആയുധധാരികള്‍ ചെറുവിമാനം തട്ടിയെടുത്തു കടന്നു.
സാന്‍ പെഡ്രൊ സുലയിലുള്ള ലാ മെസ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ നിന്നാണ് വിമാനം തട്ടിയെടുത്തത്. കഴിഞ്ഞ വര്‍ഷം മയക്കുമരുന്നു വേട്ടയ്ക്കിടെ പിടിച്ചെടുത്ത വിമാനമാണിത്.
മൂന്നു സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചതിനു ശേഷമാണ് ആയുധധാരികള്‍ വിമാനം തട്ടിയെടുത്തത്. ഹോണ്ടുറാസിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണിത്. വിമാനം തട്ടിയെടുത്തവരെക്കുറിച്ച് വിവരമൊന്നുമില്ലെന്ന് അധികൃതര്‍ പറഞ്ഞു.












Click it and Unblock the Notifications