ഷൂട്ടിങിനിടെ നടന്‍ അബദ്ധത്തില്‍ വെടിയേറ്റു മരിച്ചു
മനില: സിനിമ ഷൂട്ടിങിനിടെ മുഖം മറച്ച ആയുധധാരിയായി വേഷമിട്ട നടനെ ശരിയ്ക്കുള്ള അക്രമിയാണെന്ന് തെറ്റിദ്ധരിച്ച് വെടിവെച്ചു കൊന്നു. മധ്യഫിലിപ്പൈന്‍സിലെ ഒരു ഗ്രാമത്തില്‍ വെച്ച് നടന്ന ബ്രിട്ടീഷ് സിനിമയുടെ ഷൂട്ടിങിനിടെയാണ് ദുരന്തമുണ്ടായത്.
കിര്‍ക്ക് അബേലാ(32) എന്ന ഫിലിപൈന്‍സ് നടനെയാണ് എഡ്ഡീ ക്യുയിസോണ്‍(52) എന്ന കാവല്‍കാരന്‍ തെറ്റിധാരണ മൂലം വെടിവച്ചു കൊന്നത്.
മുഖം മറച്ച് ഡ്രൈവറോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവെയാണ് അത്യാഹിതം സംഭവിച്ചത്. ഗ്രാമത്തിലെ കാവല്‍ക്കാരനായ എഡ്ഡീ ഈ സമയം രണ്ട് കള്ളന്‍മാരെ പിടിയ്ക്കാനുള്ള ശ്രമത്തിലായിരുന്നു. ഇതിനിടെയാണ് ബൈക്കില്‍ മുഖം മറച്ച രണ്ട് പേര്‍ തന്റെ നേര്‍ക്ക് വന്നതെന്ന് ക്യുയിസോണ്‍ പൊലീസിനോട് പറഞ്ഞു.
അവരോട് ആവശ്യപ്പെട്ടെങ്കിലും അത് കേള്‍ക്കാതെ ബൈക്ക് സ്പീഡില്‍ ഓടിച്ചു പോയെന്നും ക്യുയിസോണ്‍ പറഞ്ഞു. അവരില്‍ ഒരാള്‍ തന്റെ നേര്‍ക്ക് തോക്കു ചൂണ്ടിയപ്പോഴാണ് വെടിവെച്ചത്. എന്നാല്‍ തോക്കു ചൂണ്ടിയത് അബേലായായിരുന്നുവെന്നും വെറും പ്‌ളാസ്റ്റിക് തോക്കായിരുന്നു അതെന്നും പിന്നീടാണ് വ്യക്തമായത്.


Click it and Unblock the Notifications