കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂപ്പര്‍ കന്പ്യൂട്ടര്‍: യുഎസിനെ ചൈന കടത്തിവെട്ടി

  • By Ajith Babu
Google Oneindia Malayalam News

China takes supercomputer crown from US
ബെയ്ജിങ്: സൂപ്പര്‍ കമ്പ്യൂട്ടര്‍ നിര്‍മാണരംഗത്ത് അമേരിക്കയെ വെല്ലുവിളിച്ചു കൊണ്ട് ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പര്‍ കമ്പ്യൂട്ടര്‍ ചൈന നിര്‍മിച്ചു. ആകാശഗംഗയുടെ പേരിനെ ഓര്‍മ്മിപ്പിയ്ക്കുന്ന ടിയാന്‍ഹെ 1എ എന്ന് നാമകരണം ചെയ്യപ്പെട്ട സൂപ്പര്‍ കമ്പ്യൂട്ടറിന് തൊട്ടടുത്ത എതിരാളിയേക്കാള്‍ 1.4 മടങ്ങ് വേഗതയുണ്ട്. യുഎസിലെ ടെന്നിസിയിലുള്ള ക്രേ എക്‌സ് ടി5 ജാഗ്വാറാണ് ചൈനീസ് സൂപ്പര്‍ കമ്പ്യൂട്ടറിന്റെ വരവോടെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.

നിമിഷത്തില്‍ 2.507 പെന്റാഫ്‌ളോപ് ഗണിതക്രിയകള്‍ നടത്താന്‍ ടിയാന്‍ഹെ 1എയ്ക്ക് കഴിയും. അതായത് സെക്കന്‍ഡില്‍ 2,507 ലക്ഷംകോടി ഗണിതക്രിയകള്‍. 1.75 പെന്റാഫ്‌ളോപ് ആണു ക്രേ എക്‌സ് ടി5 ജഗ്വാറിന്റെ വേഗം.

കാലാവസ്ഥാനിരീക്ഷണം മുതല്‍ വിമാനങ്ങളുടെ രൂപകല്‍പ്പന വരെയുള്ള കാര്യങ്ങള്‍ക്ക് പുതിയ സൂപ്പര്‍ കമ്പ്യൂട്ടറിനെ ഉപയോഗിക്കാനാണ് ചൈനയുടെ തീരുമാനം. ബെയ്ജിങിന് സമീപം തുറമുഖനഗരമായ ടിയാഞിന്‍ ആണു സൂപ്പര്‍ കമ്പ്യൂട്ടറിന്റെ ആസ്ഥാനം.

ടിയാന്‍ഹെയുടെ നിര്‍മാണത്തിന് ഉപയോഗിച്ച ചിപ്പുകള്‍ മുഴുവന്‍ അമേരിക്കന്‍ നിര്‍മിതമാണ്. ഇന്റല്‍-എന്‍വീഡിയ ചിപ്പുകളാണ് ടിയാന്‍ഹെയുടെ ജീവന്‍. ആയിരക്കണക്കിന് ചfപ്പുകള്‍ ഉപയോഗിച്ചു കൊണ്ട് സെര്‍വറുകളില്‍നിന്നു സര്‍വറുകളിലേക്ക് അതിവവേഗത്തില്‍ വിവരങ്ങള്‍ കൈമാറ്റം ചെയ്യാന്‍ പോന്ന നെറ്റ്വര്‍ക്കിങ് വികസിപ്പിച്ചെടുത്താണ് ചൈന മിടുക്ക് തെളിയിച്ചതെന്ന് മാത്രം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X